ഉദ്യോഗാര്‍ത്ഥിയുടെ മരണം: യൂത്ത് ലീഗ് സര്‍ക്കാറിനെ തൂക്കിലേറ്റി പ്രതിഷേധിച്ചു
കാസര്‍കോട് (www.evisionnews.co): പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥിക്ക് ജീവനൊടുക്കേണ്ടി വന്ന സംഭവത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനാണെന്ന് ആരോപിച്ചും ഇടത് സര്‍ക്കാരിന്റെ ഇത്തരം നിലപാടുകളില്‍ പ്രതിഷേധിച്ചും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കാസര്‍കോട് നിയോജകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവോണദിനത്തില്‍ ഇടത് സര്‍ക്കാറിനെ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചു.
കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡ് ഒപ്പുമരചുവട്ടില്‍ നടന്ന പ്രതിഷേധ പരിപാടി മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. സിദ്ധീക്ക് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ നാസര്‍ ചായിന്റെടി, എംഎ നജീബ്, സഹീര്‍ ആസിഫ്, നൗഫല്‍ തായല്‍, കലീല്‍ സിലോണ്‍, ഫാറൂഖ് കുമ്പഡാജെ, ജലീല്‍ തുരുത്തി, എം.എ കലീല്‍, നവാസ് എരിയാല്‍, കലന്ദര്‍ ഷാഫി, അസ്ഫാഖ് തുരുത്തി, ശിഹാബ് പാറക്കെട്ട്, ഷാനു അണങ്കൂര്‍, താജു ബെല്‍ക്കാഡ്, ഹബീബ് ടികെ, മുജീബ് തയലങ്ങാടി, അസ്ലം അടുക്കത്ത് ബയല്‍, സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment