കുര്യാക്കോസ് വധം: പ്രതി കുടുങ്ങിയത് അറിയാതെ പറഞ്ഞു പോയ വാക്കില്‍

കണ്ണൂര്‍: (www.kvartha.com 13.08.2020) സ്വാഭാവികമെന്നു നാട്ടുകാരും പൊലീസും കരുതിയ വയോധികന്റെ മരണം കൊലപാതകമാണെന്നു  തെളിഞ്ഞത് പ്രതിയുടെ അസ്വാഭിവകമായ വാക്ക്. ബന്ധുക്കള്‍ക്കേു നാട്ടുകാര്‍ക്കോ അരീക്കാമല  തെള്ളിക്കവല സ്വദേശി കുര്യാക്കോസിന്റെ മരണത്തില്‍ യാതൊരു സംശയവുമുണ്ടായിരുന്നില്ല. എല്ലാവരും കരുതിയത് പാറക്കടവിലെ പുഴക്കരയില്‍ കുഴഞ്ഞുവീണാണ് ഈ എഴുപത്തിയെട്ടുകാരന്‍ മരിച്ചതെന്നായിരുന്നു. മിക്കവാറും ദിവസങ്ങളില്‍ മദ്യപിക്കുന്നയാളാണ് കുര്യാക്കോസെന്നു പൊലീസ് പറയുന്നു. എന്നാല്‍ ഹൃദ്രോഗമോ മറ്റു ആരോഗ്യപ്രശ്‌നമോയില്ലാത്തയാള്‍ എങ്ങനെ കുഴഞ്ഞുവീണു മരിച്ചുവെന്ന സംശയം പോസ്മോര്‍ട്ടത്തിനു മുന്‍പു തന്നെ പൊലീസ് സര്‍ജന്‍ ഗോപാലകൃഷ്ണപ്പിള്ള തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്നകുമാറുമായി പങ്കുവെച്ചിരുന്നു.  

പോസ്റ്റുമോര്‍ട്ടത്തിനിടെ കഴുത്തില്‍ അമര്‍ന്ന നിലയില്‍ കാണപ്പെട്ടതോടെ അന്വേഷണത്തിന് ഡിവൈഎസ്പി തീരുമാനിക്കുകയായിരുന്നു. കുര്യാക്കോസിനെ കാണാത്തതിനാല്‍ നാട്ടുകാര്‍ ബിനോയിയുടെ വീട്ടിലും അന്വേഷിച്ചു ചെന്നിരുന്നു. എന്നാല്‍ നാട്ടുകാര്‍ എന്തെങ്കിലും പറയും മുമ്പേ അയ്യോ ഞാനൊന്നും ചെയ്തിട്ടില്ലെന്നു ബിനോയ് പറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതായിരുന്നു കേസിലെ വഴിത്തിരിവായത്. അടുത്ത അടുത്ത സുഹൃത്തായിട്ടും കൂടി മറ്റൊരാള്‍ രണ്ടു തവണ വിളിച്ചിട്ടും ബിനോയ് കുര്യാക്കോസിന്റെ സംസ്‌കാര ചടങ്ങില്‍ ബിനോയ് എത്താതിരുന്നത് പൊലിസിന്റെ സംശയം കടുപ്പിച്ചു. 

Kannur, News, Kerala, Killed, Crime, Case, Police, Accused, Identify, Police, Accused in Kannur Kuriakose case identified

കൊലപാതകം നടന്ന ദിവസം മകന്‍ തൊഴിലുറപ്പിനു പോയി വൈകുന്നേരം നാലരയോടെ വീട്ടില്‍ എത്തിയിരുന്നതെന്നും ധരിച്ചിരുന്ന വസ്ത്രമെല്ലാം നന്നായി അലക്കിയിരുന്നുവെന്നും ബിനോയിയുടെ അമ്മയുടെ മൊഴിയും ലഭിച്ചിരുന്നു. ഷര്‍ട്ടില്‍ ചോരക്കറയുണ്ടായതാവം വീട്ടിലെത്തിയ ഉടന്‍ വസ്ത്രം അലക്കിയിടാന്‍ ബിനോയിയെ പ്രേരിപ്പിച്ചതെന്ന നിഗമനത്തില്‍ പൊലീസെത്തി. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ പ്രതികുറ്റം സമ്മതിച്ചതോടെ അറസ്റ്റും രേഖപ്പെടുത്തുകയായിരുന്നു. മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ കുര്യാക്കോസെന്ന വയോധികനെ കഴുത്തു ഞെരിക്കുകയും മരിച്ചുവെന്നുറപ്പായപ്പോള്‍ അടുത്തുള്ള തോടിനരികെ കിടത്തി രക്ഷപ്പെടുകയായിരുന്നു.

Keywords: Kannur, News, Kerala, Killed, Crime, Case, Police, Accused, Identify, Police, Accused in Kannur Kuriakose case identified


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?