രാജസ്ഥാന്‍ സിംകാര്‍ഡ് ഉപയോഗിച്ച് അയല്‍ക്കൂട്ടം ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് അശ്ലീല വീഡിയോകള്‍ അയച്ചു; മലപ്പുറത്ത് വഴിയോര കച്ചവടക്കാരന്‍ പിടിയില്‍


മലപ്പുറം: (https://ift.tt/2EKmJhH) അയല്‍ക്കൂട്ടം ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് അശ്ലീല വീഡിയോകള്‍ അയച്ചെന്ന പരാതിയില്‍ മലപ്പുറം പൂക്കോട്ടുംപാടത്ത് യുവാവ് അറസ്റ്റിലായി. രാജസ്ഥാനിലെ സിംകാര്‍ഡുപയോഗിച്ചാണ് മലപ്പുറം താനൂര്‍ സ്വദേശിയായ റിജാസ് അശ്ലീല വീഡിയോകള്‍ അയച്ചത്. എടക്കര, പോത്ത്കല്ല്, കാളികാവ്, താനൂര്‍, പരപ്പനങ്ങാടി, വേങ്ങര എന്നിങ്ങനെ വിവിധ പഞ്ചായത്തുകളിലെ സ്ത്രീകള്‍ക്ക് വാടസ്ആപ്പിലൂടെ വീഡിയോ അശ്ലീല വീഡിയോകള്‍ ലഭിച്ചെന്നാണ് പരാതി.

News, Kerala, Malappuram, Youth, Video, Abuse, Whatsapp, Social Network, Police, Accused, Man arrested for sending vulgar videos to women

ത്രിതല പഞ്ചയാത്ത് ജനപ്രതിനിധികള്‍, അയല്‍ക്കൂട്ടം ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ മൊബൈല്‍ ഫോണിലേക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അശ്ലീല വീഡിയോകള്‍ എത്തിയിരുന്നു. പല പോലീസ് സ്റ്റേഷനുകളിലായി ഇത്തരം പരാതികള്‍ എത്തിയതോടെ കേസന്വേഷിക്കാന്‍ മലപ്പുറം എസ്പി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപെടുത്തുകയായിരുന്നു. പെരിന്തല്‍മണ്ണ എഎസ്പി ഹേമലതയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതി താനൂര്‍ സ്വദേശി റിജാസാണെന്ന് മനസിലായത്.

തിരൂരില്‍ നിന്ന് കളഞ്ഞു കിട്ടിയ രാജസ്ഥാന്‍ സിംകാര്‍ഡ് ഉപയോഗിച്ചയാരുന്നു പ്രതി കുറ്റകൃത്യം ചെയ്തിരുന്നത്. വഴിയോരത്ത് തുണിക്കച്ചവടം നടത്തി വന്നിരുന്ന റിജാസ് വെബ്‌സൈറ്റില്‍ നിന്നാണ് വനിത ജനപ്രതിനിധികളുടേയും അയല്‍ക്കൂട്ടം ഭാരവാഹികളുടേയും നമ്പറുകള്‍ എടുത്തിരുന്നത്. വീഡിയോ അയക്കാനല്ലാതെ ഈ നമ്പറില്‍ നിന്ന് കോളുകള്‍ വിളിക്കാതിരിക്കാനും പ്രതി ശ്രദ്ധിച്ചിരുന്നു. ഇതു കാരണം കൊണ്ട് പ്രതിയെ കണ്ടെത്താന്‍ പോലീസിന് ഏറെ പണിയായി.

Keywords: News, Kerala, Malappuram, Youth, Video, Abuse, Whatsapp, Social Network, Police, Accused, Man arrested for sending vulgar videos to women


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?