ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞതിന് ഭാര്യയുടെ തല ഡിവൈഡറില്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി; മുംബൈയില്‍ നരഹത്യ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മുബൈ: (https://ift.tt/3fVLbJO) ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞെന്ന് ആരോപിച്ച് ഭാര്യയുടെ തല ഡിവൈഡറില്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അബ്ദുള്‍ റഹ്മാന്‍ ഷേഖ് അന്‍സാരി എന്ന യുവാവാണ് ഭാര്യ നുസ്രത്ത് സിമ്രാനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വെളളിയാഴ്ച വൈകുന്നേരം ദേണ്ടി ബസാര്‍ ജംഗ്ഷനിലെ ഹൈവേ ഡിവൈഡറിലാണ് സംഭവം. അറസ്റ്റിലായ പ്രതിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.

 News, National, India, Woman, Husband, Crime, Wife, Killed, Police, Case, Accused, Arrested, Mumbai man kills wife over less salt in food; arrested

ദമ്പതികള്‍ തെരുവിലെ നടപ്പാതയിലാണ് താമസിച്ചിരുന്നത്. ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞു പോയെന്ന് പറഞ്ഞാണ് ഇവര്‍ തമ്മിലുള്ള തര്‍ക്കം ആരംഭിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദേഷ്യത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഇയാള്‍ ഭാര്യയുടെ തല ഡിവൈഡറില്‍ ഇടിപ്പിക്കുകയായിരുന്നു. ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. യുവതിയെ അപ്പോള്‍ത്തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Keywords: News, National, India, Woman, Husband, Crime, Wife, Killed, Police, Case, Accused, Arrested, Mumbai man kills wife over less salt in food; arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?