മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പിണറായിയുടെ കോലം കത്തിച്ചു

പെരിയ: (https://ift.tt/2EyogaT) മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പിണറായിയുടെ കോലം കത്തിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറും എൻ ഐ എ യും മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് കടന്നു വരാൻ പോകുന്നുവെന്ന് കണ്ടു കൊണ്ടാണ് ഈ ഫയലുകളെല്ലാം നശിപ്പിച്ചതെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് പറഞ്ഞു.

സ്വർണക്കടത്ത് സംബന്ധിച്ച് എൻ ഐ എ അന്വേഷണ പരിധിയിൽ സെക്രട്ടറിയേറ്റ് തീപിടുത്തവും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും മഹിളാ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി പെരിയയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.


മഹിളാ കോൺഗ്രസ്സ് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി പി ശ്രീകല അധ്യക്ഷത വഹിച്ചു. ഗീതാ നാരായണൻ, തങ്കമണി സി നായർ, പത്മിനി കൃഷ്ണൻ, സിന്ധു പത്മനാഭൻ, ഉഷാ ചന്ദ്രൻ, മാധവി, അംബിക എന്നിവർ പ്രതിഷേധ പരിപാടിക്കും, പ്രകടനത്തിനും നേതൃത്വം നൽകി.



Keywords: Kasaragod, Periya, Kerala, News, Pinarayi-Vijayan, Congress, Pinarayi's effigy was burnt under the leadership of Mahila Congress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?