കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മറ്റൊരു കാസര്‍കോട് സ്വദേശി കൂടി മരണത്തിന് കീഴടങ്ങി

നീലേശ്വരം: (www.kasargodvartha.com 07.08.2020) കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മറ്റൊരു കാസര്‍കോട് സ്വദേശി കൂടി മരണത്തിന് കീഴടങ്ങി. നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (74) ആണ് കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. 

വാര്‍ദ്ധക്യ സഹജമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ജൂലൈ 22 നാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച ഭാര്യ, മകന്‍, മകള്‍, മകളുടെ മകന്‍ എന്നിവര്‍ രോഗ മുക്തരായി വീട്ടില്‍ ക്വറന്റൈനില്‍ കഴിയുകയാണ്. 

പരേതരായ കമ്മാടം അബൂബക്കര്‍- കുഞ്ഞാമി ദമ്പതികളുടെ മകനാണ് മുഹമ്മദ് കുഞ്ഞി. ഭാര്യ: ഖദീജ. മക്കള്‍: ഷാഹിദ, സറീന, സിറാജ്, ശിഹാബ്. മരുമക്കള്‍: സൈനുല്‍ ആബിദീന്‍, സ്വാദിഖ് ഹാജി, റഫീദ, ഫാത്തിമ. 

സഹോദരങ്ങള്‍: സുഹറ, പരേതരായ മറിയം, ഉമ്പായി. ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.

Keywords: Kasaragod, Kerala, News, Covid 19, Neeleshwaram, Death, Covid treatment, 74 year old Kasaragod man died due to covid



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?