ആശുപത്രിയിലേക്ക് പോകുന്നതിനിടെ വഴിയില്‍ ബോധരഹിതനായി വീണയാളുടെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും മോഷ്ടിച്ചു; യുവാക്കളായ മൂന്നംഗ സംഘം പിടിയില്‍

എറണാകുളം: (https://ift.tt/3hnjqvi) ആശുപത്രിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ബോധരഹിതനായി വഴിയില്‍ വീണയാളുടെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്നു. സംഭവത്തില്‍ യുവാക്കളായ മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. ബാങ്ക് ഓഫ് ബറോഡ തൊടുപുഴ ശാഖാ അസിസ്റ്റന്റ് മാനേജര്‍ അന്തീനാട് ഓലിക്കല്‍ മനു സ്‌ക്കറിയാ (35)യുടെ മൂന്ന് പവന്‍ വരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണുമാണ് പ്രതികള്‍ കൈക്കലാക്കിയത്. 

ഈ മാസം 19 ന് രാത്രിയില്‍ നടന്ന സംഭവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ആവണീശ്വരം പ്ലാക്കിനില്‍ ചെറുവിള വിഷ്ണു (26), വിളക്കുടി ജയഭവനില്‍ സെന്‍കുമാര്‍ (മണിക്കുട്ടന്‍ 29) ആവണീശ്വരം ഹരി ഭവനില്‍ ഹരി ഭവനില്‍ ഹരി (20) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

പ്രവിത്താനത്തെ കാവുകാട്ട് ആശുപത്രിക്ക് സമീപം 50 മീറ്റര്‍ അകലെയായിരുന്നു സംഭവം. ആശുപത്രിയുടെ അടുത്തെത്തിയപ്പോള്‍ മനു സ്‌ക്കറിയാ ബോധംകെട്ട് റോഡില്‍ വീഴുകയായിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ തപ്പിയപ്പോള്‍ നഷ്ടമായതറിഞ്ഞു. പിന്നീടാണ് മൂന്ന് പവന്റെ മാലയും നഷ്ടപെട്ടതറിഞ്ഞത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Kerala, Ernakulam, Police, Accused, Arrest, Hospital, Theft, Three arrested for stealing gold chain and mobile phone

പരാതിയെ തുടര്‍ന്ന് തൊടുപുഴയ്ക്ക് സമീപം വെങ്ങല്ലൂരിനടുത്തുള്ള സിസിടിവിയില്‍ പതിഞ്ഞ ഒരു കാറിനെ പിന്‍തുടര്‍ന്നപ്പോഴാണ് മോഷ്ടാക്കളെ പോലീസിന് മനസിലായത്. പ്രതികള്‍ മൂന്നാറിലേക്ക് വിനോദയാത്ര പോകുമ്പോളാണ് വഴിയരികില്‍ ഒരാള്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ മാലയും ഫോണും അടിച്ചു മാറ്റുകയായിരുന്നു.

പ്രതികളിലൊരാളായ വിഷ്ണു ഗുണ്ടാലിസ്റ്റിന്‍ ഉള്ളയാളാണ് മറ്റ് രണ്ട് പ്രതികളും പല ക്രിമിനല്‍ കേസിലും പ്രതികളാണ്. മാലയും, മൊബൈല്‍ ഫോണും പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പാലാ ഡിവൈ എസ് പി പി കെ ബൈജു കുമാര്‍, സി ഐ അനൂപ് ജോസ്, എസ് ഐ മാരായ കെ എച് ഹാഷിം, മാമ്മന്‍ ജോസഫ്, തോമസ് സേവ്യര്‍, സി പി ഒ മാരായ ഷെറിന്‍ സ്റ്റീഫന്‍, അരുണ്‍ ചന്ദ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഈ മോഷണ സംഘത്തെ പിടികൂടിയത്.

Keywords: Kerala, Ernakulam, Police, Accused, Arrest, Hospital, Theft, Three arrested for stealing gold chain and mobile phone

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?