കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു
ബംഗളൂരു: (www.kvartha.com 12.08.2020) കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു. വിജയപുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനാണ് ചിത്രദുര്‍ഗ ഹൈവേയിലെ കെആര്‍ ഹള്ളിയില്‍ വെച്ച് തീപിടിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടം സമയം ബസില്‍ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
മറ്റ് യാത്രക്കാര്‍ രക്ഷപ്പെട്ടെങ്കിലും മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും മരിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്‍ജിന്‍ തകരാര്‍ കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഹിരിയൂര്‍ പൊലീസ് അറിയിച്ചു.
Karnataka: Five people, including a baby, charred to death and 27 injured, last night in Hiriyur near Chitradurga district, after their bus caught fire on National Highway 4. The injured have been shifted to hospital. pic.twitter.com/Je1PxEbTv4
— ANI (@ANI) August 12, 2020
Keywords: News, National, Bus, Fire, Death, Police, Case, Bangalore, 5 charred to death after private bus catches fire in Karnataka
Powered by Info News For You

Comments
Post a Comment