കൊറോണ, മഴ, കടല്‍ക്ഷോഭം; മത്സ്യത്തൊഴിലാളികള്‍ക്ക് ഈ വര്‍ഷം പറയാന്‍ വറുതികള്‍ മാത്രം

മൊഗ്രാല്‍: (www.kasargodvartha.com 07.08.2020) കൊറോണ, മഴ, കടല്‍ക്ഷോഭം. മത്സ്യത്തൊഴിലാളികള്‍ക്ക് ഈ വര്‍ഷം പറയാന്‍ വറുതികള്‍ മാത്രം. കഴിഞ്ഞ ആറു മാസത്തോളമായി കടലില്‍ പോകാനാകാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതക്കയത്തിലാണ്. കോവിഡ്-19 നിയന്ത്രണത്തിലും, ട്രോളിംഗ് നിരോധനത്തിലും നേരിയ ഇളവ് കിട്ടിയപ്പോള്‍ ശക്തമായ കാലവര്‍ഷവും കടല്‍ക്ഷോഭവും മത്സ്യബന്ധനത്തിന് തടസ്സമായി. 

കലിതുള്ളുന്ന കടല്‍ മത്സ്യത്തൊഴിലാളികളെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. കടലാക്രമണം മൂലം തോണികളിലും കരയിലുമായി (ചവിട്ടുവല) മത്സ്യബന്ധനം നടത്താന്‍ കഴിയാത്തത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കിയിട്ടുണ്ട്. തീരദേശമേഖല ഭീതിയുടെയും സാമ്പത്തിക ദുരിതത്തിന്റെയും ആഴങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യമാണുള്ളത്.

കടലില്‍ മത്സ്യത്തിന്റെ ലഭ്യതക്കുറവും, കാലാവസ്ഥാവ്യതിയാനവും നേരത്തെ തന്നെ മത്സ്യത്തൊഴിലാളികളെ വറുതിയിലാക്കിയിരുന്നു. കുമ്പള, മൊഗ്രാല്‍ പ്രദേശങ്ങളിലെ നൂറോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനാകാതെ തോണികള്‍ തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. ഇതുമൂലം അനുബന്ധ തൊഴിലാളികളും തൊഴിലില്ലാതെ വലയുന്നു. വറുതിയുടെ നാളുകള്‍ എന്ന് അവസാനിക്കുമെന്നറിയാത കടലമ്മയുടെ കനിവുകാത്ത് നാളുകള്‍ തള്ളിനീക്കുകയാണ് മത്സ്യതൊഴിലാളികള്‍. 

ജോലിയില്ലാതെ ദുരിതത്തിലായ മത്സ്യത്തൊഴിലാളികളില്‍ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് സര്‍ക്കാറിന്റെ സമ്പാദ്യ ആശ്വാസ പദ്ധതി, തണല്‍ തുടങ്ങിയവയിലൂടെ സഹായം ലഭിക്കുന്നത്. ഇത് മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കാനുള്ള നടപടിയുണ്ടകണമെന്നാണ് ആവശ്യം ശക്തമാകുന്നത്. കൂടാതെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുകൂടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര സാമ്പത്തികസഹായവും, സൗജന്യ റേഷനും കൂടി അനുവദിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, News, Fishermen, Covid, Monsoon, Covid Control, Poverty, Mogral Desheeya Vedi, Covid, Monsoon, Sea erosion; Fishermen in trouble for 6 months




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?