കമ്മ്യൂണിസ്റ്റുകാരനായ മുതവല്ലിയെ പൊലീസ് പള്ളിയിൽ കയറി മർദ്ദിച്ചു; നടപടി ഭരണകൂടം അറിയാതെയെന്ന് അടിയേറ്റ ശരീഫ്

സൂപ്പി വാണിമേൽ

വാണിമേൽ: (https://ift.tt/3fgKOZR) തനിക്ക് കിട്ടിയ അടി കേരളത്തിലെ ഇടതുപക്ഷ സർക്കാറിനെ അടിക്കാനുള്ള വടിയായി മാറ്റരുതെന്ന് ബലിപെരുന്നാൾ ദിവസം പൊലീസ് മർദ്ദനമേറ്റ മരുതോങ്കര അടുക്കത്ത് നരയങ്കോട് ജുമാമസ്ജിദ് മുതവല്ലി നെല്ലിയുള്ളതിൽ ശരീഫ്.

"ഈ സംഭവം ഒരിക്കലും രാഷ്ട്രിയ വിഷയമാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇത് ഭരണകൂട വീഴ്ചയായി ഒരിക്കലും ഞാൻ കണക്കാക്കുന്നില്ല. നിലവിലുള്ള ഇടതുപക്ഷ സർക്കാർ വിശ്വാസികൾക്ക് എതിരാണെന്ന ധാരണ ഒരു രീതിയിലും അംഗീകരിക്കാൻ പറ്റില്ല. കാലാകാലങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഉദ്യോഗസ്ഥ വൃന്ദങ്ങൾ തുടർഭരണം ഇല്ലാതാക്കുന്നതിന് പലപല തന്ത്രങ്ങളും മെനയും. അത്തരം ഒന്നായിട്ടേ ഇതിനെ കണക്കാക്കുന്നുള്ളൂ. ഇതിന് ഭരണകൂടവുമായി എന്തെങ്കിലും ബന്ധമുണ്ട് എന്ന് അംഗീകരിക്കാൻ പറ്റില്ല. ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. കമ്മ്യൂണിസ്റ്റുകാരനായത്, കമ്മ്യൂണിസ്റ്റുകാരാണ് ഇവിടെ വിശ്വാസിയെ സംരക്ഷിക്കാൻ ഏറ്റവും ഉതകുന്ന ആളുകൾ എന്ന വിശ്വാസത്തിലാണ്. വിശ്വാസികൾ തമ്മിൽ അടിച്ച് പിരിഞ്ഞ് പരസ്പര വിശ്വാസം മുഴുവൻ നഷ്ടപ്പെട്ട സമൂഹത്തെ സൃഷ്ടിക്കുന്നതിനോട് യോജിപ്പില്ല. നമ്മുടെ പിതാമഹന്മാർ നമുക്ക് തന്ന നാട്, ആ നാടിനെ നമുക്ക് തിരിച്ചു കൊടുക്കേണ്ടതുണ്ട് നമ്മുടെ മക്കൾക്ക്. ആ ബാധ്യത നിറവേറ്റാൻ ഇന്ന് കഴിയുന്ന ഏക പ്രസ്ഥാനം സി പി എമ്മാണെന്ന ബോധ്യത്തിൽ പാർട്ടിക്കാരനായ ആളാണ് ഞാൻ.

 Kozhikode, Kerala, News, Police, Attack, Masjid, Muthavalli was beaten by police inside Masjid

"കുറ്റ്യാടി സി ഐ൦ ഭരണകൂടത്തിന്റെ നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. അത് ഭരണകൂടത്തെ മുഴുവൻ ബലിയാടാക്കാവുന്ന വിഷയമല്ല. ഭരണഘടന അടിസ്ഥാനത്തിൽ തന്നെ നീതി കിട്ടേണ്ട പല മാർഗ്ഗങ്ങളുമുണ്ട്. അത്തരം മാർഗ്ഗങ്ങളിലൂടെ മുന്നോട്ട് പോവുകയാണ്. പള്ളിയിൽ കയറി എന്നേയും സുലൈമാൻ മുസ് ലിയാറേയും മർദ്ദിച്ച വിഷയത്തിൽ വേണ്ട രീതിയിൽ പരിഹാരം കാണാൻ പാർട്ടി സഹായിക്കും എന്ന വിശ്വാസമുണ്ട്. വലതുപക്ഷ ചിന്താഗതിക്കാർ വിശ്വാസികളുടെ മേൽക്കോയ്മ അവകാശപ്പെട്ടിരുന്ന കാലത്തും ഈ പള്ളിയുടെ മുതവല്ലി സ്ഥാനത്ത് ഉണ്ടായിരുന്നത് ഇടതുപക്ഷക്കാരനാണ്. ഇപ്പോൾ സി പി എം പാർട്ടി മെമ്പറായ ഞാനാണ് മുതവല്ലി. ഈ പദവിയിലിരിക്കെത്തന്നെ തൊട്ടടുത്തുള്ള അമ്പലത്തിന്റെ ഉത്സവക്കമ്മിറ്റി ട്രഷറർ കൂടിയായിരുന്നു. ഈ പള്ളിയും സമീപ പ്രദേശത്തെ പള്ളികളും എൻ ആർ സി വിരുദ്ധ വൻ മുന്നേറ്റം നടത്തിയിട്ടുണ്ട്. അത് ഇവിടെയുള്ള മത ഭീകര വാദികളെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ഈ വിഷയത്തിന് കാരണമായേക്കാം എന്ന് ഞാൻ സംശയിക്കുന്നു".

Keywords: Kozhikode, Kerala, News, Police, Attack, Masjid, Muthavalli was beaten by police inside Masjid 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?