കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ നടത്തുന്ന അന്വേഷണങ്ങള്‍ തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: (www.kvartha.com 17.08.2020) കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്ന അന്വേഷണങ്ങള്‍ തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിജിലന്‍സ് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ ഹര്‍ജി കോടതി തീര്‍പ്പാക്കി.
നോട്ടു നിരോധന സമയത്ത് വി കെ ഇബ്രാഹിം കുഞ്ഞിന്റെ ചുമതലയിലുള്ള പത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് കളമശേരി സ്വദേശി ജി ഗിരീഷ്ബാബുവാണ് കോടതിയെ സമീപിച്ചത്. ഇതു സംബന്ധിച്ച് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ടു മാസം മുമ്പ് ഇഡി കേസെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പുറമേ വിജിലന്‍സും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഈ രണ്ടു കേസുകളിലും അന്വേഷണം തുടരാം എന്നാണ് ഹൈക്കോടതി അറിയിച്ചിട്ടുള്ളത്.
Keywords: Kochi, News, Kerala, Minister, Case, High court, Probe against Ibrahim Kunju will continue: HC
Powered by Info News For You

Comments
Post a Comment