കരിപ്പൂര്‍ വിമാന അപകടം: പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രി ബില്ലുകള്‍ ആരോഗ്യ വകുപ്പ് നേരിട്ട് സ്വീകരിക്കും
കോഴിക്കോട്: (www.kvartha.com 09.08.2020) കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രി ബില്ലുകള്‍ ആരോഗ്യ വകുപ്പ് നേരിട്ട് സ്വീകരിക്കും. ഇതുസംബന്ധിച്ച നിര്‍ദേശം കോഴിക്കോട് ജില്ലാ കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കി.
ബില്ലുകള്‍ ആശുപത്രി അധികൃതര്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നല്‍കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Keywords: Kozhikode, News, Kerala, Hospital, Treatment, Injured, District Collector, Health Department, Bill, Hospital bills of those undergoing treatment will be received directly by Health Department
Powered by Info News For You

Comments
Post a Comment