വീണ്ടുമൊരാള്‍ കൂടി മരിച്ചു: കണ്ണൂരില്‍ കോവിഡ് മരണസംഖ്യ കുത്തനെ കൂടുന്നു
കണ്ണൂര്‍: (www.kvartha.com 26.08.2020) കണ്ണൂര്‍ ജില്ലയില്‍ കോവിഡ് മരണസംഖ്യ കുത്തനെ കൂടുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ വീണ്ടുമൊരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. കൂത്തുപറമ്പ് ബ്ലോക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട കെ അനന്തന്‍ (64) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അനന്തന്‍ മരണമടഞ്ഞത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. അനന്തന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്റെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം ലഭിക്കാനുണ്ടെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കുര്യാക്കോസ് അറിയിച്ചു. ഇതേസമയം മലപ്പുറം ജില്ലയില്‍ മാത്രം ബുധനാഴ്ച മാത്രം രണ്ടു കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തത്. കഴിഞ്ഞ ദിവസം യുവാക്കള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കണ്ണൂരില്‍ കോവിഡ് ബാധിച്ചുമരിച്ചിരുന്നു. അനന്തന്റെ മരണത്തോടെ അതു 29യായി ഉയര്‍ന്നിട്ടുണ്ട്.
Keywords: Covid-19, Death, Hospital, Treatment, Kannur, News, Kerala, Covid death toll rises sharply in Kannur
Powered by Info News For You

Comments
Post a Comment