എഴുന്നേല്‍ക്കാനാവാതെ കിടങ്ങില്‍ വീണുകിടന്ന കാട്ടാനയ്ക്കു തുണയായത് ജെസിബി; ദൃശ്യങ്ങള്‍ കാണാം

അര്‍ക്കനഹള്ള: (www.kvartha.com 28.08.2020) എഴുന്നേല്‍ക്കാനാവാതെ കിടങ്ങില്‍ വീണുകിടന്ന കാട്ടാനയ്ക്കു തുണയായത് ജെസിബി. കര്‍ണാടകയിലെ അര്‍ക്കനഹള്ളയില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും അഗ്‌നിശമന സംരക്ഷണസേനയും ചേര്‍ന്നാണ് കിടങ്ങില്‍ അകപ്പെട്ട കാട്ടാനയെ രക്ഷിച്ചത്.

കിടങ്ങില്‍ എഴുന്നേല്‍ക്കാനാവാത കിടന്ന കാട്ടാനയെ ജെസിബിയുടെ സഹായത്തോടെയാണ് എഴുന്നേല്‍പ്പിച്ചത്. ബുധനാഴ്ച ഐഎഫ്എസ് ഉദ്യോഗസ്ഥനായ യദുകൊണ്ടലു വി ആണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. കര്‍ണാടകയിലെ മെയില്‍ മാധേശ്വര വന്യജീവി സങ്കേത പ്രദേശത്താണ് സംഭവം നടന്നതെന്ന് വീഡിയോ പങ്കുവെക്കുന്നതിനിടെ അദ്ദേഹം എഴുതി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം വളരെ സാഹസമായാണ് കാട്ടാനയെ എഴുന്നേല്‍പ്പിക്കാനായത്.



രക്ഷപെട്ട ആന പിന്നീട് കാടുകയറിയതായി വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

വീഡിയോ കാണാം;

Keywords: In Karnataka, JCB Machine Used To Rescue Elephant From Trench. Watch, Karnataka, News, Local News, Video, Twitter, JCB operator, Forest frontline staff and fire department, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?