പൂജപ്പുര ജയിലിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ട: ജയില്‍ ഡിജിപി ഋഷിരാജ് സിംങ്

തിരുവനന്തപുരം: (www.kvartha.com 18.08.2020) പൂജപ്പുര ജയിലിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്നും കോവിഡ് വ്യാപനം ഉണ്ടായത് പൂജപ്പുരയിലെ ജയിലില്‍ മാത്രമാണെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിംങ്. ആഗസ്റ്റ് 16ന് 145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 17 ആയപ്പോള്‍ ജയിലില്‍ ആകെ രോഗികള്‍ 477 ആയി.

ജയിലിലെ വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠന്‍ (72) ഞായറാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. ഇദ്ദേഹത്തിനാണ് ജയിലില്‍ ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത ആസ്മ രോഗിയായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങളോടെ 11നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. കോവിഡ് ബാധിതരില്‍ എട്ട് പേര്‍ ജീവനക്കാരാണ്. ജയിലില്‍ പ്രത്യേക പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങാനാണ് തീരുമാനം. 65 വയസിന് മുകളിലുളളവര്‍ക്ക് പരോള്‍ പരിഗണനയിലാണ്. 

Thiruvananthapuram, News, Kerala, Covid-19, Jail, Treatment, Rishiraj Singh, Spread, Covid spread in Poojappura jail: Rishiraj Singh says do not be panic

കഫറ്റീരീയ, പെട്രോള്‍ പമ്പ് ജീവനക്കാരെ ജയിലിനുളളില്‍ പ്രത്യേക സംവിധാനത്തിലേക്ക് മാറ്റി. പ്രായമായവര്‍ക്കും രോഗപ്രതിരോധ ശേഷിയും കുറഞ്ഞവര്‍ക്കും മുന്‍ഗണന നല്‍കിയാണ് ജയിലില്‍ പരിശോധന നടത്തുന്നത്. പൊതുശുചിമുറികളിലൂടെയും പാത്രങ്ങളിലൂടെയുമാകാം വ്യാപനം എന്നാണ് സംശയം.  നിലവില്‍ പ്രായമായവരെയും മറ്റ് അസുഖങ്ങള്‍ ഉള്ളവരെയുമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ജനറല്‍ ആശുപത്രിയിലേക്കും മാറ്റുന്നത്. രോഗവ്യാപനം ജയിലിനുള്ളില്‍ നിന്ന് പിടിച്ചുനിര്‍ത്താനാണ് ജയില്‍ അധികൃതരും ആരോഗ്യവകുപ്പും ശ്രമിക്കുന്നത്.

Keywords: Thiruvananthapuram, News, Kerala, Covid-19, Jail, Treatment, Rishiraj Singh, Spread, Covid spread in Poojappura jail: Rishiraj Singh says do not be panic


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?