സെക്രട്ടറിയേറ്റ് ഓഫീസിലെ ഫയൽ കത്തിയ സംഭവം സമഗ്ര അന്വേഷണം വേണം; ബി ജെ പി താലൂക് ഓഫീസിലേക്ക് മാർച്ച് നടത്തി
കാസർകോട്: (https://ift.tt/2EiCE77) സെക്രട്ടറിയേറ്റ് ഓഫീസിലെ ഫയൽ കത്തിയ സംഭവം സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടും കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും ബി ജെ പി കാസർകോട് ജില്ലാ കമ്മിറ്റി താലൂക് ഓഫീസിലേക്ക് മാർച്ച് നടത്തി.
പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് താലുക്ക് ഓഫീസ് ഗെയിറ്റ് തടഞ്ഞു. കറന്തക്കാട് ഓഫീസിന് സമീപത്ത് നിന്നാണ് പ്രകടനം ആരംഭിച്ചത്. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, നേതാക്കളായ അഡ്വ. സദാനന്ദ റൈ, സുരേഷ് കുമാർ ഷെട്ടി, രവീന്ദ്ര പൂജാരി, സമ്പത്ത് കുമാർ, ധനഞയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Keywords: Kasaragod, Kerala, News, Fire, BJP, March, Conducted, Fire in the Secretariat office should be thoroughly investigated; BJP marched to the Taluk Office
Powered by Info News For You


Comments
Post a Comment