ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം: എട്ടു രോഗികള്‍ മരിച്ചു
ദേശീയം (www.evisionnews.co): ഗുജറാത്തിലെ അഹമ്മദാബാദില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് എട്ട് കോവിഡ് രോഗികള്‍ മരിച്ചു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. നവരംഗപുരയിലെ ശ്രേയ് ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 3.30-ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് പറയുന്നു. അത്യാഹിത വിഭാഗത്തിലാണ് തീപിടിച്ചത്. നാല്പതോളം രോഗികളെ സുരക്ഷിതമായി പുറത്തെത്തിച്ച് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
Powered by Info News For You

Comments
Post a Comment