പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ ഉത്സവം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കാട്ടിൽ വച്ച് പീഡിപ്പിച്ചു; പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്; കൂട്ടുപ്രതിയായ യുവതി അറസ്റ്റിൽ

കുമ്പള: (www.kasargodvartha.com 26.08.2020) പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ ഉത്സവം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കാട്ടിൽ വച്ച് പീഡിപ്പിച്ച കേസിൽ  പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കൂട്ടുപ്രതിയായ യുവതിയെ പോലീസ് അറസ്റ് ചെയ്തു. കട്ടത്തങ്ങാടി പെരിയടുക്ക ലക്ഷം വീട് കോളനിയിലെ സുനിത (30) യെയാണ് കുമ്പള അഡീഷണല്‍ എസ് ഐ പി സോമയ്യ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജീവന്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സുപ്രിയ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
2018 ഡിസംബർ 18 ന് രാത്രിയിലാണ് പീഡനം നടന്നത്. കുമ്പളയില്‍ നടക്കുന്ന ഉത്സവം കാണിച്ചു തരാമെന്ന് പറഞ്ഞ് സുനിത പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവരികയും രണ്ട് പേര്‍ക്ക് പീഡനത്തിന് ഒത്താശ ചെയ്തു കൊടുത്തുവെന്നാണ് പരാതി. പ്രതികളില്‍ ഒരാള്‍ ഓടിച്ച ബൈക്കില്‍ പെണ്‍കുട്ടിയെ ഇരുത്തി കുമ്പള സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപം റോഡിലെത്തുകയും മറ്റൊരു പ്രതിയായ യുവാവ് ഇവിടേക്ക് എത്തുകയുമായിരുന്നു. 

Kerala, News, Kasaragod, Kumbala, Police, Case, Molestation, Minor Girl, Complaint, Youth, Accused, Woman, Arrested, Investigation, Minor girl molested in the jungle on the pretext of going to a festival; Co-accused woman arrested.

തുടര്‍ന്ന് പെണ്‍കുട്ടിയെ സുനിതയുടെ സഹായത്തോടെ കാട്ടിലേക്ക് ബലമായി കൊണ്ടു പോകുകയും രണ്ടുപേരും ചേര്‍ന്ന് പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസം ഇതേ പെണ്‍കുട്ടിയെ കാസര്‍കോട് സ്വദേശിയായ ഒരാള്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബദിയടുക്ക പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ അന്വേഷണത്തിലാണ് കുമ്പളയിലും പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പുറത്ത് വന്നത്. 

Keywords: Kerala, News, Kasaragod, Kumbala, Police, Case, Molestation, Minor Girl, Complaint, Youth, Accused, Woman, Arrested, Investigation, Minor girl molested in the jungle on the pretext of going to a festival; Co-accused woman arrested.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?