ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്: മുന്‍ എംഎല്‍എയെ എഎപി സസ്‌പെന്റ് ചെയ്തു

ന്യൂഡെല്‍ഹി: (www.kvartha.com 13.08.2020) ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ മുന്‍ ആം ആദ്മി എംഎല്‍എ ജര്‍ണയില്‍ സിങിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ആം ആദ്മി പാര്‍ട്ടി ഒരു മതേതര പാര്‍ട്ടിയാണ്, ഒരു മതത്തെയും അവഹേളിക്കരുതെന്നും അത്തരം പ്രവൃത്തി ചെയ്യുന്ന ആര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്നും ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം പോസ്റ്റ് ഇട്ടത് താനല്ലെന്നും മകന് പറ്റിയ അബദ്ധമാണെന്നുമാണ് ജര്‍ണയില്‍ സിങിന്റെ വിശദീകരണം. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത ഇളയ മകന്‍ തന്റെ ഫോണ്‍ ഉപയോഗിച്ച്  അബദ്ധത്തില്‍ ഇട്ട പോസ്റ്റാണ് അതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിഖ് സമുദായവും ഇക്കാര്യത്തില്‍ ദുഖിതരാണെന്നും ഏതെങ്കിലും മതത്തിനെതിരായ ഇത്തരം കാര്യങ്ങള്‍ ഗുരുനാനാക്കിന്റെ തത്വങ്ങള്‍ക്ക് എതിരാണെന്നും ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

New Delhi, News, National, MLA, Facebook, Post, AAP, Suspension, AAP suspends ex-MLA Jarnail Singh for anti-Hindu post

മുന്‍ മാധ്യമ പ്രവര്‍ത്തകന്‍കൂടിയായ ജര്‍ണയില്‍ സിങ് 2015ല്‍ രജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായിരുന്നു. പ്രകാശ് സിങ് ബാദലിനെതിരായി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായാണ് അദ്ദേഹം സീറ്റ് ഒഴിഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ജര്‍ണയില്‍ സിങ് പാര്‍ട്ടിയുമായി അകലുകയായിരുന്നു. 

Keywords: New Delhi, News, National, MLA, Facebook, Post, AAP, Suspension, AAP suspends ex-MLA Jarnail Singh for anti-Hindu post


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?