വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 'സ്വാമി'ക്ക് പിന്നെ മറ്റൊന്നും ഓര്‍മയില്ല; യുവതിയെ കയറിപ്പിടിച്ചത് കരാട്ടെ അരച്ചുകലക്കിയതാണെന്നറിയാതെ
ചെന്നൈ: (www.kvartha.com 26.08.2020) വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 'സ്വാമി'ക്ക് പിന്നെ മറ്റൊന്നും ഓര്‍മയില്ല. ഓര്‍മ വന്നപ്പോള്‍ പൊലീസ് സ്റ്റേഷനില്‍. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ കഴിഞ്ഞദിവസമാണ് സംഭവം.
ആത്മീയ അന്വേഷണത്തിന്റെ ഭാഗമായെത്തിയ വിദേശ വനിതയെ കയറിപിടിച്ച സ്വയം പ്രഖ്യാപിത സ്വാമിക്കാണ് അടിതെറ്റിയത്. പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ആയോധന കലയില്‍ വിദഗ്ധയായ യുവതി മര്‍ദിച്ചവശനാക്കിയ ശേഷം, പൊലീസിന് കൈമാറുകയായിരുന്നു.
സംഭവത്തെ കുറിച്ച് തിരുവണ്ണാമലൈ പൊലീസ് പറയുന്നത് ഇങ്ങനെ;
തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ പൗരയായ മുപ്പതുകാരി കഴിഞ്ഞ മാര്‍ച്ചില്‍ ക്ഷേത്ര നഗരിയില്‍ എത്തിയത്. ഇതിനിടെ ലോക്ഡൗണ്‍ വന്നതോടെ നാട്ടിലേക്കുള്ള മടക്കം മുടങ്ങി. ആത്മീയതയില്‍ അതീവ താല്പര്യമുള്ള യുവതി രമണ മഹര്‍ഷിയുടെ ആശ്രമത്തിനും അരുണാചല ക്ഷേത്രത്തിനും സമീപം വീട് വാടകയ്ക്ക് എടുത്തു തനിച്ചു താമസിച്ചു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വീടിനു പുറത്തു നില്‍ക്കുകയായിരുന്ന യുവതിയെ കാഷായ വസ്ത്രങ്ങളും നിറയെ രുദ്രാക്ഷ മാലകളും അണിഞ്ഞ യുവാവ് ആക്രമിക്കുകയായിരുന്നു.
യുവതിയെ വാടക വീടിനുള്ളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ നിനച്ചിരിക്കാതെയുള്ള ആക്രമത്തില്‍ തുടക്കത്തിലെ അമ്പരപ്പ് മാറിയ യുവതി അതിക്രമം ചെറുക്കുകയും യുവാവിനെ നിലംപരിശാക്കുകയും ചെയ്തു. ആയോധന കലയില്‍ വിദഗ്ധയായ യുവതിയുടെ പ്രത്യാക്രമണത്തില്‍ യുവാവിന് സാരമായി പരിക്കേറ്റു. നിവര്‍ന്നുനില്‍ക്കാന്‍ പോലും കഴിയാതെ ആയ യുവാവിനെ പിന്നീട് പൊലീസിനെയും നാട്ടുകാരെയും വിളിച്ചുവരുത്തി കൈമാറി.
സ്വാമിയാണെന്ന് സ്വയം പ്രഖ്യാപിച്ചു ക്ഷേത്രത്തിനു സമീപം കഴിയുന്ന നാമക്കല്‍ സ്വദേശി മണികണ്ഠന്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കയറല്‍, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
Keywords: American woman in Tiruvannamalai assaulted, overpowers perpetrator, hands him over to police, Tiruvannamalai, News, Local News, Molestation Attempt, Crime, Criminal Case, Police, Arrested, Chennai, National.
Powered by Info News For You

Comments
Post a Comment