ആഹാരം തൊണ്ടയില്‍ കുടുങ്ങി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയായ യുവതി മരിച്ചു

നെടുമങ്ങാട്: (www.kvartha.com 26.08.2020) ആഹാരം തൊണ്ടയില്‍ കുടുങ്ങി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയായ യുവതി മരിച്ചു. പഴകുറ്റി കൊല്ലംകാവ് സമന്നയില്‍ പ്രവാസിയായ നസീറിന്റെയും കൊല്ലംകാവ് മനാറുല്‍ഹുദ സ്‌കൂളിലെ അധ്യാപികയായിരുന്ന ഷാമിലയുടെയും മകള്‍ ഫാത്ത്വിമ (23) ആണ് ശ്വാസതടസത്തെത്തുടര്‍ന്ന് മരിച്ചത്. 

നാട്ട് ചികിത്സാവിഭാഗം ഡിഎംഒ ഓഫീസിലെ ഉദ്യോഗസ്ഥയാണ് മരിച്ച ഫാത്ത്വിമ. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ പൊടുന്നനെ ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഏട്ടേ മുക്കാലോടെ മരണം സംഭവിച്ചു. അവിവാഹിതയാണ്. അനുജന്‍ : ഫാസില്‍. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം  വാളിക്കോട് ജുമാ മസ്ജിദില്‍ കബറടക്കി.


Keywords: Woman chokes to death while eating food, Nedumangad, News, Local News, Dead, Obituary, Woman, Hospital, Treatment, Food, Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?