വിരമിക്കുന്നതിന് മുമ്പ് ആ രണ്ട് ആഗ്രഹങ്ങള്‍ കൂടി പൂര്‍ത്തീകരിക്കണമെന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്ത്

സിഡ്‌നി: (https://ift.tt/2Cb0FvO) വിരമിക്കുന്നതിന് മുമ്പ് പൂര്‍ത്തീകരിക്കേണ്ട രണ്ട് ആഗ്രഹങ്ങളാണ് ഇംഗ്ലണ്ടില്‍ ആഷസ് പരമ്പര ജയിക്കുകയും ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കികയുമാണ് കരിയറില്‍ കീഴടക്കാനുള്ള രണ്ട് കൊടുമുടികളെന്ന് വ്യക്തമാക്കി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ആഷസ് പരമ്പരയില്‍ നാല് ടെസ്റ്റില്‍ നിന്ന് 774 റണ്‍സടിച്ച് സ്മിത്ത് അമാനുഷിക പ്രകടനം പുറത്തെടുത്തെങ്കിലും അഞ്ച് മത്സര പരമ്പര 2-2ന് സമനിലയായി. നിലവിലെ ജേതാക്കളെന്ന നിലയില്‍ ഓസീസ് ആഷസ് നിലനിര്‍ത്തുകയും ചെയ്തു.

News, World, Sports, Cricket, Goal, Australia, India, England, Kolkata, Chennai, Steve Smith Determined To Win Test Series In England, India

ആഷസ് നിലനിര്‍ത്താനായി എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. പക്ഷെ ഇംഗ്ലണ്ടില്‍ പരമ്പര ജയിക്കാനായില്ലെന്നത് ഇപ്പോഴും നിരാശപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ആഷസ് പരമ്പരയുടെ അവസാനം നേട്ടത്തെക്കാളുപരി നിരാശയാണ് എനിക്ക് തോന്നിയത്. പൂര്‍ത്തീകരിക്കാനുള്ള ഈ രണ്ട് കാര്യങ്ങള്‍ ബാക്കി നില്‍ക്കുന്നത് എപ്പോഴും നിരാശപ്പെടുത്തുമെന്നും സ്മിത്ത് പറഞ്ഞു.

എനിക്ക് പ്രായമായി വരികയാണ്. എത്രകാലും ക്രിക്കറ്റില്‍ തുടരാനാവുമെന്ന് പറയാനാവില്ല. എങ്കിലും കരിയറിലെ ഈ രണ്ട് ലക്ഷ്യങ്ങള്‍ എപ്പോഴും പ്രചോദനം നല്‍കുന്നതാണെന്നും സ്മിത്ത് പറഞ്ഞു.

2004ല്‍ ആദം ഗില്‍ക്രിസ്റ്റിന്റെ നേതൃത്വത്തിലാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ അവസാനമായി ടെസ്റ്റ് പരമ്പര നേടിയത്. 15 തുടര്‍വിജയങ്ങളുടെ പെരുമയുമായി 2001ല്‍ സ്റ്റീവ് വോയും സംഘവും ഇന്ത്യയിലെത്തി ആദ്യ ടെസ്റ്റ് ജയിച്ചെങ്കിലും കൊല്‍ക്കത്തയിലും ചെന്നൈയിലും നടന്ന രണ്ടും മൂന്നും ടെസ്റ്റുകള്‍ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

Keywords: News, World, Sports, Cricket, Goal, Australia, India, England, Kolkata, Chennai, Steve Smith Determined To Win Test Series In England, India

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?