സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് യു എ ഇയില്‍ ഒരു മാസം കൂടി കഴിയാം
ദുബൈ: (www.kvartha.com 11.08.2020) മാര്‍ച്ച് ഒന്നിന് വിസിറ്റിംഗ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് ഒരു മാസം കൂടി യു എ ഇയില്‍ കഴിയാം. ഇത് സംബന്ധിച്ച പ്രഖ്യാപനം യു എ ഇ സര്‍ക്കാര്‍ തിങ്കളാഴ്ച നടത്തി. ആഗസ്റ്റ് 11 മുതല്‍ ഒരു മാസത്തേക്കാണ് കാലാവധി നീട്ടിയിട്ടുള്ളത്. മാര്‍ച്ച് ഒന്നിന് വിസിറ്റിംഗ്, ടൂറിസ്റ്റ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് ജൂലായി 11 വരെയാണ് ആദ്യം ഇളവ് അനുവദിച്ചിരുന്നത്. അന്ന് വരെ പിഴയൊടുക്കാതെ നാട്ടിലേക്ക് മടങ്ങാമെന്നാണ് പറഞ്ഞിരുന്നത്. അതിന് ഒരുമാസം കൂടി സാവകാശം ലഭിച്ചതോടെ ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി.
പ്രത്യേക വിമാനങ്ങള്‍ കൂടാതെ ഇന്ത്യയില്‍ നിന്നും യു എ ഇയില്‍ നിന്നുമുള്ള എമറേറ്റ്‌സ്, ഫ്‌ളൈ ദുബൈ, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ അടക്കമുള്ള നൂറോളം വിമാനങ്ങള്‍ ദുബൈ, ഷാര്‍ജ, റാസ് അല്‍ ഖൈയ്മ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് ചാര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. മാര്‍ച്ച് ഒന്നിന് വിസിറ്റിംഗ് വിസ തീര്‍ന്നവര്‍ ആഗസ്റ്റ് 1നന് മുമ്പ് നാട്ടിലേക്ക് മടങ്ങണമെന്നും ഇല്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടിവരുമെന്നും കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലാത്തവര്‍ കോസുലേറ്റിന്റെ ഇ ഹെല്‍പ്പ് ലൈനിലേക്ക് മെയില്‍ അയയ്ക്കണം. അതിന്റെ ഫോര്‍മാറ്റിന്റെ കോപ്പി കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്. വന്ദേഭാരത് മിഷന്‍ വഴി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്ന എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ധാരാളം സീറ്റ് ഒഴിവുണ്ടെന്നും കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. കേരള, ഡല്‍ഹി, അമൃത്സര്‍ എന്നിവിടങ്ങളിലേക്ക് അടക്കം 90 വിമാനങ്ങളില്‍ ഇനിയും ബാക്കിയുണ്ട്. ആഗസ്റ്റ് 15ന് കാലാവധി അവസാനിക്കും. അതിന് ശേഷം കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.
വിസയുള്ള ഇന്ത്യക്കാര്‍ക്ക് യു എ ഇയിലേക്ക് താമസിക്കാതെ വരാനാകുമെന്നും ഇത് സംബന്ധിച്ച തീരുമാനം എത്രയും പെട്ടെന്ന് ഉണ്ടാകുമെന്നും അംബാസിഡര്‍ അറിയിച്ചു. അതേസമയം യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുതിനുള്ള ഓണ്‍ലൈന്‍ നടപടിക്രമങ്ങളില്‍ മാറ്റംവരുത്തിയതോടെ പ്രവാസികള്‍ ആശയക്കുഴപ്പത്തിലായി. വന്ദേഭാരത് മിഷനിലൂടെ മടങ്ങുന്ന പ്രവാസികളുടെ വിവരങ്ങളും മറ്റും ഓണ്‍ലൈനിലാണ് സമര്‍പ്പിക്കേണ്ടത്. ആഗസ്റ്റ് എട്ട് മുതലാണ് പുതിയ രീതി നിലവില്‍ വന്നത്. നാട്ടിലേക്ക് മടങ്ങുവര്‍ ക്വാറന്റയിന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് കോവിഡ് നെഗറ്റീവാണെന്നും 14 ദിവസം ക്വാറന്റയിനില്‍ കഴിയാമെന്നും അടക്കമുള്ള സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വെബ്‌സൈറ്റില്‍ സമര്‍പ്പിക്കുകയോ, ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ഏല്‍പ്പിക്കുകയോ ചെയ്യണമൊണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.
രണ്ടാഴ്ചത്തെ ക്വാറന്റയിനില്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനും പിന്നീടുള്ള ഒരാഴ്ച വീട്ടിലും നിരീക്ഷണത്തില്‍ കഴിയണം. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിന് ഇളവ് വേണമെങ്കില്‍ അത് സംബന്ധിച്ച രേഖകളും യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്നതിന് ആര്‍ടി - പി സി ആര്‍ പരിശോധനയുടെ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്.
Keywords: UAE announces one-month extension for visitors with expired visas, UAE, Dubai, COVID, Indian Consulate, Vande Bharath Mission, Quarantine, Visiting Visa, Extent, Tourist visa, Website.
Powered by Info News For You

Comments
Post a Comment