കോവിഡിന് പിന്നാലെ പെരുമഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കടല്‍ക്ഷോഭവും; സംസ്ഥാനം ദുരിതത്തില്‍ നിന്ന് ദുരന്തങ്ങളിലേക്ക്
തിരുവനന്തപുരം: (www.kvartha.com 07.08.2020) കോവിഡിന് പിന്നാലെ പെരുമഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കടല്‍ക്ഷോഭവും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വഷളാക്കുന്നു. വ്യാഴാഴ്ച മുതല്‍ പെയ്തിറങ്ങിയ പെരുമഴ കാരണം മിക്ക ഡാമുകളിലും വെള്ളം ക്രമാതീതമായി ഉയര്‍ന്നു. തെക്കന്‍ ജില്ലകളിലെ പല ഡാമുകളും തുറന്ന് വിട്ടിട്ടുണ്ട്. പമ്പ, മൂഴിയാര്‍, അരുവിക്കര, പേപ്പാറ ഡാമുകള്‍ തുറന്ന് വിട്ടിട്ടുണ്ട്. ഇടുക്കിയില്‍ ഭൂതത്താന്‍കെട്ട് ഉള്‍പ്പെടെ അഞ്ച് ഡാമുകള്‍ തുറന്നു.
മൂന്നാര്‍ രാജമല നെയമക്കാട് പെട്ടിമുടിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയദുരന്തനിവാരസ സേന സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇരുപതോളം വീടുകള്‍ മണ്ണിനടിയിലായെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ലയങ്ങള്‍ക്ക് പിന്നാലെയാണിത്. വനപാലകരുടെ സംഘമാണ് പ്രദേശത്ത് ആദ്യം എത്തിയത്. ഇടുക്കി ജില്ലയുടെ പല മേഖലകളിലും മൂന്ന് ദിവസമായി വൈദ്യുതിയില്ല. അതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നെന്ന് ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി പറഞ്ഞു. അപടകം നടന്നത് കണ്ണന്‍ദേവന്‍ പ്ലാന്റേഷനിലാണ്. കോവിഡ് പ്രോട്ടോക്കോള്‍ പോലും നോക്കാതെ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രഹീംകുട്ടി കല്ലാര്‍ പറഞ്ഞു. വലിയ ദുരന്തമാണ് സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞതായും ഇദ്ദേഹം പറഞ്ഞു.
വയനാട് മേപ്പാടി മുണ്ടകൈയില്‍ പുഞ്ചിരിമട്ടത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഉരുള്‍പൊട്ടി. പത്തിലധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ആളപടകം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വയനാട്- കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. എറണാകുളത്ത് പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ആലുവ ശിവക്ഷേത്രം വെള്ളത്തിനടിയിലായി. ചാലക്കിടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ എറണാകുളം-തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളിലും വെള്ളംകയറി.
എറണാകുളം ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമായി. കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് തീരത്തേക്ക് തിരമാല അടിച്ചുകയറി നാനൂറോളം വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. അതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ ശക്തമായ കടലാക്രമണം തുടങ്ങിയത്. തിരുവനന്തപുരത്തിന്റെ തീരമേഖലകളിലും കടലാക്രമണമുണ്ട്. കഴിഞ്ഞയാഴ്ച ശംഖുംമുഖം ബീച്ചിന് അടുത്തുള്ള റോഡ് കടലാക്രമണത്തില്‍ നശിച്ചിരുന്നു. അതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനിലേക്കുള്ള യാത്ര ദുഷ്‌ക്കരമായിരുന്നു. കാസര്‍കോട് അടക്കമുള്ള ഉത്തരകേരളത്തിലും കടല്‍ കലിതുള്ളുകയാണ്.
മഴ ശക്തമായതോടെ 2018ലെ പ്രളയത്തില്‍ മുങ്ങിയ മധ്യതിരുവിതാംകൂറിലെ കോഴഞ്ചേരി, അറന്‍മുള, ഇടയാറന്‍മുള, ചെറുകോല്‍, മേലുകര, പന്തളം അടക്കമുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും പമ്പ കരകവിഞ്ഞ് ഒഴുകുകയാണ്. ശബരിമയ്ക്ക് അടുത്ത് അഴുതയില്‍ ഉരുള്‍പൊട്ടിയതോടെയാണ് പമ്പയില്‍ വെള്ളം ഉയരാന്‍ കാരണമായത്. കക്കാട്ടാറിലും ജലനിരപ്പ് ഉര്‍ന്നു. തിരദേശങ്ങളില്‍ താമസിക്കുന്നവര്‍ താമസിക്കുന്നവര്‍ മാറി താമസിക്കുന്നത് അടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Powered by Info News For You
ഇടുക്കി ഏലപ്പാറയിലും പീരുമേട്ടിലും പത്തനംതിട്ടയില്‍ അഴുതയ്ക്ക് അടുത്തും ഉരുള്‍പൊട്ടി. ഇടുക്കി രാജമലയില്‍ ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. വെള്ളിയാഴ്ച വെളുപ്പിന് നാലുമണിയോടെയായിരുന്നു ദുരന്തം സംഭവിച്ചത്. അഞ്ച് പേര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്. എണ്‍പതോളം പേര്‍ ലയങ്ങളിലുണ്ടെന്ന് ഇരവികുളം പഞ്ചായത്ത് അംഗം ഗിരി മാധ്യമങ്ങളോട് പറഞ്ഞു. ആറ് പേരെ രക്ഷിച്ചു. മഴയും മഞ്ഞിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നെന്ന് അധികൃതര്‍.
മൂന്നാര്‍ രാജമല നെയമക്കാട് പെട്ടിമുടിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയദുരന്തനിവാരസ സേന സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇരുപതോളം വീടുകള്‍ മണ്ണിനടിയിലായെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ലയങ്ങള്‍ക്ക് പിന്നാലെയാണിത്. വനപാലകരുടെ സംഘമാണ് പ്രദേശത്ത് ആദ്യം എത്തിയത്. ഇടുക്കി ജില്ലയുടെ പല മേഖലകളിലും മൂന്ന് ദിവസമായി വൈദ്യുതിയില്ല. അതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നെന്ന് ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി പറഞ്ഞു. അപടകം നടന്നത് കണ്ണന്‍ദേവന്‍ പ്ലാന്റേഷനിലാണ്. കോവിഡ് പ്രോട്ടോക്കോള്‍ പോലും നോക്കാതെ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രഹീംകുട്ടി കല്ലാര്‍ പറഞ്ഞു. വലിയ ദുരന്തമാണ് സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞതായും ഇദ്ദേഹം പറഞ്ഞു.
വയനാട് മേപ്പാടി മുണ്ടകൈയില്‍ പുഞ്ചിരിമട്ടത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഉരുള്‍പൊട്ടി. പത്തിലധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ആളപടകം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വയനാട്- കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. എറണാകുളത്ത് പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ആലുവ ശിവക്ഷേത്രം വെള്ളത്തിനടിയിലായി. ചാലക്കിടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ എറണാകുളം-തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളിലും വെള്ളംകയറി.
എറണാകുളം ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമായി. കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് തീരത്തേക്ക് തിരമാല അടിച്ചുകയറി നാനൂറോളം വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. അതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ ശക്തമായ കടലാക്രമണം തുടങ്ങിയത്. തിരുവനന്തപുരത്തിന്റെ തീരമേഖലകളിലും കടലാക്രമണമുണ്ട്. കഴിഞ്ഞയാഴ്ച ശംഖുംമുഖം ബീച്ചിന് അടുത്തുള്ള റോഡ് കടലാക്രമണത്തില്‍ നശിച്ചിരുന്നു. അതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനിലേക്കുള്ള യാത്ര ദുഷ്‌ക്കരമായിരുന്നു. കാസര്‍കോട് അടക്കമുള്ള ഉത്തരകേരളത്തിലും കടല്‍ കലിതുള്ളുകയാണ്.
മഴ ശക്തമായതോടെ 2018ലെ പ്രളയത്തില്‍ മുങ്ങിയ മധ്യതിരുവിതാംകൂറിലെ കോഴഞ്ചേരി, അറന്‍മുള, ഇടയാറന്‍മുള, ചെറുകോല്‍, മേലുകര, പന്തളം അടക്കമുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും പമ്പ കരകവിഞ്ഞ് ഒഴുകുകയാണ്. ശബരിമയ്ക്ക് അടുത്ത് അഴുതയില്‍ ഉരുള്‍പൊട്ടിയതോടെയാണ് പമ്പയില്‍ വെള്ളം ഉയരാന്‍ കാരണമായത്. കക്കാട്ടാറിലും ജലനിരപ്പ് ഉര്‍ന്നു. തിരദേശങ്ങളില്‍ താമസിക്കുന്നവര്‍ താമസിക്കുന്നവര്‍ മാറി താമസിക്കുന്നത് അടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Keywords: Followed by Covid-19 Kerala faces heavy rain, landslide, sea erosion, Disaster, NDRF, Idukki, Landslide, Beidge, DAM, Rajamala, Pamba, Sea erosion, Kerala
Powered by Info News For You

Comments
Post a Comment