കനത്ത മഴയില്‍ വിള്ളല്‍ വീണ് ഇരുനില കെട്ടിടം അപകടഭീഷണയില്‍; ഏതുസമയവും നിലംപതിക്കാം
കാസര്‍കോട്: (www.kasargodvartha.com 06.08. 2020) കനത്ത മഴയില്‍ വിള്ളല്‍ വീണ് ഇരുനില കെട്ടിടം അപകഭീഷണയില്‍. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ എസ് ബി ഐ ബാങ്കിന് സമീപത്തുള്ള ഇരുനില കെട്ടിടമാണ് ഏതുസമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലുള്ളത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പാതയോരത്തുള്ള കെട്ടിടം വന്‍ അപകടഭീഷണിയുയര്‍ത്തുകയാണ്.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ എട്ട് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുകളിലത്തെ നിലയില്‍ ഏതാനു സ്ഥാപനങ്ങളുമുണ്ട്. നിരവധിയാളുകളാണ് കെട്ടിടത്തിന്റെ വഴിയോരത്തുകൂടി നടന്നു പോകുന്നത്. കാലപ്പഴക്കം മൂലം കെട്ടിടം ഒരു ഭാഗത്തേക്ക് ചെരിഞ്ഞ നിലയിലാണ്.
അതോടൊപ്പം ഫുട്പാത്തും തകര്‍ന്നുകിടക്കുകയാണ്. അപകടം സംഭവിക്കുന്നതിനു മുമ്പ് അധികൃതര്‍ ഇടപെട്ട് അപകടഭീഷണി ഇല്ലാതാക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
Keywords: Kasaragod, Kerala, News, Building, Damage, Kasaragod Railway Station Road, Heavy Rain; Building damaged
Powered by Info News For You



Comments
Post a Comment