കമലാ ഹാരിസിനെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

വാഷിംങ്ടണ്‍: (www.kvartha.com 20.08.2020) കമല ഹാരിസിനെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായ കമല ഹാരിസ് ഈ വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പം മത്സരിക്കും. 

ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വന്‍ഷന്റെ മൂന്നാം ദിനത്തിലാണ് ഇന്ത്യന്‍ വംശജ്ഞയായ കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒബാമ, ഹിലരി ക്ലിന്റണ്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കമലയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായത്. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്തു സംസാരിച്ച കമല ട്രംപ് ഭരണകൂടത്തിനെതിരെ പ്രതികരിച്ചു. രോഗങ്ങളുടേയും തൊഴിലിലായ്മയുടേയും നാടായി അമേരിക്ക മാറിയെന്നും ചരിത്രം തിരുത്താനുള്ള അവസരമാണിതെന്നും കമല പ്രസംഗത്തില്‍ വ്യക്തമാക്കി.

Washington, News, World, Party, Kamala Harris, Joe Biden, Nomination, Kamala Harris formally nominated as Joe Biden running mate

അമേരിക്കയിലെ നിലവിലെ ആപത്തുകളില്‍ നിന്നും രക്ഷിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ വിനിയോഗിക്കണം. അല്ലാത്തപക്ഷം വരും തലമുറകളോട് നമ്മള്‍ ഉത്തരം പറയേണ്ടി വരുമെന്നും കമല പറഞ്ഞു. തമിഴ്‌നാട്ടില്‍ വേരുകളുള്ള കമല സെനറ്റര്‍ എന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിശ്വസ്തയായി മാറിയതും വൈസ് പ്രസിഡന്റ് മത്സരാര്‍ത്ഥിയായി ജോ ബൈഡന്റെ പിന്തുണ നേടിയെടുത്തതും. 

Keywords: Washington, News, World, Party, Kamala Harris, Joe Biden, Nomination, Kamala Harris formally nominated as Joe Biden running mate


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?