സെപ്തംബറില്‍ സ്‌കൂള്‍ തുറക്കാന്‍ സാധ്യത കുറഞ്ഞു: അധ്യയനം മാര്‍ച്ചില്‍ നിന്ന് മെയ് മാസത്തിലേക്ക് പുനക്രമീകരിക്കാന്‍ ആലോചന
തിരുവനന്തപുരം (www.evisionnews.co): കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സെപ്തംബറിലും സ്‌കൂള്‍ തുറക്കാനുള്ള സാധ്യത കുറഞ്ഞു. ആഗസ്തിലെ കോവിഡ് വ്യാപനം വിലയിരുത്തി സിലബസ് ചുരുക്കാനും സെപ്തംബറോടെ സ്‌കൂള്‍ തുറക്കാനായേക്കുമെന്ന ആലോചനയിലായിരുന്നു സര്‍ക്കാര്‍. അതേസമയം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
സെപ്തംബറിലോ ഒക്ടോബറിലോ നവംബറിലോ സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞാല്‍ അധ്യയനവര്‍ഷം എങ്ങനെ ആസൂത്രണം ചെയ്യാം എന്നതാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചര്‍ച്ചചെയ്യുക. മാര്‍ച്ചിനു പകരം മേയ് വരെ അധ്യയനവര്‍ഷം നീട്ടുന്നതും പരീക്ഷകള്‍ പുനഃക്രമീകരിക്കുന്നതും ഉള്‍പ്പെടെയുള്ള സാധ്യതകളും ഇതിന്റെ പ്രായോഗികതയും പരിശോധിക്കാനാണ് നിര്‍ദേശം.
നിലവില്‍ ഡിജിറ്റല്‍ അധ്യയന പരിപാടി ഫലപ്രദമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും ഇതിന്റെ അടിസ്ഥാനത്തില്‍ ഓണപ്പരീക്ഷ നടത്തില്ല. റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം. സിലബസ് ചുരുക്കുന്നതുമായി ബന്ധപ്പെട്ടു കര്‍ണാടകയില്‍ ഉള്‍പ്പെടെ വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യം പിന്നീടു പരിശോധിക്കാമെന്നാണു വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്.
Powered by Info News For You

Comments
Post a Comment