സ്വര്‍ണക്കടത്തും തീവെപ്പും സിബിഐ അന്വേഷിക്കുക: സ്പീക്ക് അപ്പ് കേരള സത്യാഗ്രഹം നടത്തി


കാസര്‍കോട് (www.evisionnews.co): മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെട്ട സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സെക്രട്ടറിയേറ്റിലെ തീ പിടുത്തവും സി.ബി.ഐ അന്വേഷിക്കുക, പിണറായി വിജയന്‍ രാജിവെക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന്റെ നേതൃത്വത്തില്‍ സ്പീക്ക് അപ് കേരള ഭാഗമായി വസതിയില്‍ സത്യഗ്രഹം നടത്തി.

മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബി.സി കുമാരന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മാധവന്‍ നമ്പ്യാര്‍, ബ്ലോക്ക് സെക്രട്ടറി വേണുകുമാര്‍, വാര്‍ഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഷരീഫ് മല്ലത്ത്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി കുഞ്ഞി മല്ലം സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?