ബേവിഞ്ചയിലെ വെടിവെപ്പു കേസ് ഭീകര വിരുദ്ധ സ്‌ക്വാഡിന് കൈമാറി
കാസര്‍കോട്: (www.kasargodvartha.com 15.08.
2010 ജൂണ്‍ 26നാണ് കരാറുകാരനായ ബേവിഞ്ചയിലെ എം ടി മുഹമ്മദ് കുഞ്ഞിയുടെ വീടിനുനേരെ ആദ്യം വെടിവെപ്പ് നടന്നത്. 2013 ജൂലൈ 18ന് വീണ്ടും വെടിവെപ്പുണ്ടായി. ബംഗളൂരു ജയിലില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് വെടിവെപ്പ് നടന്നതെന്നാണ് ലഭിച്ച സൂചനകള്‍.
കാസര്‍കോട് സ്വദേശി ഷഹനാസ് ഹംസ അധോലോകസംഘത്തിന്റെ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് കരാറുകാരന്റെ വീടിനുനേരേയുള്ള വെടിവെപ്പിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കരാറുകാരനോട് 50 കോടി രൂപ ആവശ്യപ്പെട്ടെന്നും അത് നല്‍കാത്തതാണ് വെടിവെപ്പിന് കാരണമായതെന്നുമാണ് അന്വേഷണസംഘത്തിന് ലഭിച്ച പ്രാഥമിക വിവരങ്ങള്‍. ഇതിനിടയിലാണ് രവിപൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
Powered by Info News For You

Comments
Post a Comment