യുഎസ് ഓപ്പണില്‍നിന്ന് നദാല്‍ പിന്‍മാറി; ഫെഡററും നദാലുമില്ലാതെ യുഎസ് ഓപ്പണ്‍ പുരുഷ ടെന്നിസ് മത്സരത്തില്‍ ബാക്കിയാവുന്നത് ത്രിമൂര്‍ത്തികളില്‍ ഒരാള്‍ മാത്രം
ന്യൂയോര്‍ക്ക്: (https://ift.tt/3ibVL0F) യുഎസ് ഓപ്പണ്‍ പുരുഷ ടെന്നിസ് മത്സരത്തില്‍ നിന്ന് ഫെഡററും നദാലും പിന്‍മാറിയതോടെ ബാക്കിയാവുന്നത് ത്രിമൂര്‍ത്തികളില്‍ ഒരാള്‍ മാത്രം. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 14 വരെയാണു യുഎസ് ഓപ്പണ്‍. കോവിഡ് സുരക്ഷാ മുന്‍കരുതലെന്ന നിലയ്ക്കാണു മുപ്പത്തിനാലുകാരനായ നിലവിലെ ചാംപ്യനായ ഫ്‌ലഷിങ് മെഡോസിലെ താരപ്പോരില്‍നിന്നു സ്‌പെയിനിന്റെ റാഫേല്‍ നദാലിന്റെ പിന്‍മാറ്റം.
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം കോര്‍ട്ടിലേക്കില്ലെന്നു പ്രഖ്യാപിച്ച സ്വിസ് താരം റോജര്‍ ഫെഡററുടെ അസാന്നിധ്യം കൂടിയാകുമ്പോള്‍, പുരുഷ ടെന്നിസിലെ ത്രിമൂര്‍ത്തികളില്‍ ബാക്കിയാവുന്നതു ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് മാത്രം.
1999നു ശേഷം ഫെഡററും നദാലും ഒരുമിച്ച് ഇല്ലാതെ വരുന്ന ആദ്യ യുഎസ് ഓപ്പണാണിത്. 20 ഗ്രാന്‍സ്ലാം കിരീടങ്ങളുമായി റോജര്‍ ഫെഡററുടെ റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള സുവര്‍ണാവസരമാണു സകലരെയും അമ്പരപ്പിച്ച തീരുമാനത്തോടെ നദാല്‍ വേണ്ടെന്നു വച്ചത്. കഴിഞ്ഞ 13 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ പങ്കിട്ടെടുത്ത ഫെഡറര്‍ നദാല്‍ ജോക്കോവിച്ച് 'ബിഗ് ത്രീ'യില്‍ ഒരാള്‍ മാത്രം കളത്തില്‍ ബാക്കി.
ജൂണില്‍ അഡ്രിയ ടൂര്‍ പ്രദര്‍ശന മത്സരത്തിനിടെ കോവിഡ് ബാധിച്ചശേഷം രോഗമുക്തനായി എത്തുന്ന മുപ്പത്തിനാലുകാരന്‍ ജോക്കോവിച്ചിനു നദാലിന്റെ 4 യുഎസ് ഓപ്പണ്‍ കിരീടമെന്ന നേട്ടത്തിനൊപ്പമെത്താന്‍ ഇതു സുവര്‍ണാവസരമായി. കഴിഞ്ഞ തവണത്തെ 2-ാം സ്ഥാനക്കാരന്‍ ഡാനില്‍ മെദ്മദേവ്, ഡൊമിനിക് തീയം, സ്റ്റെഫാനോസ് സിറ്റ്‌സിപാസ്, അലക്‌സാണ്ടര്‍ സ്വരേവ്, എന്നീ മുന്‍നിര താരങ്ങള്‍ സംഘാടകര്‍ പുറത്തുവിട്ട സിംഗിള്‍സ് പട്ടികയിലുണ്ട്.
കോവിഡ് മൂലം ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ്, വ്യക്തിപരമായ കാരണങ്ങളാല്‍ മുന്‍ ചാംപ്യനായ സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്ക, ഒന്നാം നമ്പര്‍ വനിതാ താരം ആഷ്ലി ബാര്‍ട്ടി, അനസ്താസിയ പാവ്ല്യുചെങ്കോവ എന്നിവരും യുഎസ് ഓപ്പണിന് ഇല്ലെന്നു മുന്‍പേ വ്യക്തമാക്കിയിരുന്നു.
മുന്‍നിര താരങ്ങളുടെ പിന്‍മാറ്റത്തെത്തുടര്‍ന്ന്, ഇന്ത്യയുടെ യുവതാരം സുമിത് നാഗലിനു യുഎസ് ഓപ്പണിലേക്കു നേരിട്ടു പ്രവേശനം ലഭിച്ചു. കഴിഞ്ഞ സീസണില്‍ യോഗ്യതാ റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചു യുഎസ് ഓപ്പണിലെത്തിയ ഇരുപത്തിരണ്ടുകാരന്‍ നാഗല്‍, ഫെഡററുമായുള്ള ഏറ്റുമുട്ടലിലൂടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Keywords: News,World, Sports, Tennis, New York, Players, US Open, Covid-19, Tennis: Defending champion Nadal won't play US OpenAfter many thoughts I have decided not to play this year’s US Open. The situation is very complicated worldwide, the COVID-19 cases are increasing, it looks like we still don’t have control of it.
— Rafa Nadal (@RafaelNadal) August 4, 2020
Powered by Info News For You

Comments
Post a Comment