അടുത്ത സുഹൃത്തു കൂടിയായ അവന്റെ മരണം നികത്താനാവാത്ത നഷ്ടം; ഇളയസഹോദരന്റെ മരണത്തില്‍ ദു:ഖിതനായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: (https://ift.tt/3fVLbJO) യുഎസ് പ്രസിഡന്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയസഹോദരന്‍ റോബര്‍ട്ട് ട്രംപ് ശനിയാഴ്ച രാത്രി അന്തരിച്ചതായി ട്രംപ് അറിയിച്ചു. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഹോദരനെ വെള്ളിയാഴ്ച ട്രംപ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ എന്താണ് റോബര്‍ട്ടിന്റെ മരണ കാരണമെന്നും രോഗവിവരവും പുറത്തു വിട്ടിട്ടില്ല. 

News, World, US, New York, Donald Trump, Brother, Death, President, "My Best Friend, He Will Be Greatly Missed": Trump On His Brother's Death

'സഹോദരന്‍ മാത്രമല്ല അടുത്ത സുഹൃത്തു കൂടിയായ റോബര്‍ട്ട് മരിച്ച വിവരം അത്യധികം വ്യസനത്തോടെ അറിയിക്കുന്നു, നികത്താനാവാത്ത നഷ്ടമാണ് ഈ മരണമെങ്കിലും വീണ്ടും ഞങ്ങള്‍ കണ്ടുമുട്ടും. അവന്റെ ഓര്‍മകള്‍ എന്റെ ഹൃദയത്തിലെന്നുമുണ്ടാകും. നിന്നെ അത്യധികം സ്‌നേഹിക്കുന്നു റോബര്‍ട്ട്, നിത്യശാന്തി നേരുന്നു', ട്രംപ് കുറിച്ചു.

ഡൊണാള്‍ഡ് ട്രംപിനേക്കാന്‍ രണ്ടു വയസിനിളയതാണ് 72 കാരനായ റോബര്‍ട്ട് ട്രംപ്. ബിസിനസ് എക്‌സിക്യൂട്ടീവും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനുമായിരുന്നു റോബര്‍ട്ട്. ജൂണ്‍ മാസത്തില്‍ ഒരാഴ്ചയോളം ന്യൂയോര്‍ക്കിലെ മൗണ്ട് സിനായ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ റോബര്‍ട്ട് ട്രംപ് ചികിത്സയില്‍ കഴിഞ്ഞിരുന്നതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണപരിപാടികളുടെ തിരക്കുകളിലാണെങ്കിലും സംസ്‌കാരച്ചടങ്ങില്‍ ട്രംപ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

Keywords: News, World, US, New York, Donald Trump, Brother, Death, President, "My Best Friend, He Will Be Greatly Missed": Trump On His Brother's Death

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?