പിന്‍വാതില്‍ നിയമനങ്ങളും പി എസ് സി വിവാദങ്ങളും സര്‍ക്കാരിന് വലിയ തലവേദനയാകുന്നു; ഉദ്യോഗാര്‍ത്ഥികളും മാധ്യമങ്ങളും സര്‍ക്കാരിനെതിരെ

തിരുവനന്തപുരം: (www.kvartha.com 16.08.2020) ചാനലുകള്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വസ്തുതകള്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പകല്‍ കൂലിപ്പണി ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തും രാത്രി ഉറക്കമിളച്ചിരുന്ന് പഠിച്ചും റാങ്ക് ലിസ്റ്റുകളലില്‍ ഇടംനേടിയിട്ടും ജോലി കിട്ടാത്ത നിരവധി ഉദ്യോഗാര്‍ത്ഥികളുണ്ട്. റാങ്ക് പട്ടികയിലുള്ള എല്ലാവര്‍ക്കും നിയമനം നല്‍കാനാവില്ലെങ്കിലും ആദ്യ പത്ത് റാങ്കിലുള്ളവര്‍ക്ക് പോലും നിയമനം നല്‍കാത്തത് വലിയ വീഴ്ചയാണെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു.

മൊത്തിലുള്ള ഒഴിവുകളുടെ മൂന്നിരട്ടിയോളം പേരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നതെന്നും ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുന്ന കാര്യം അധികൃതര്‍ ആലോചിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. പിന്‍വാതില്‍ നിയമനങ്ങളും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തലും ഈ സര്‍ക്കാരിന്റെ കാലത്ത് ധാരാളം നടന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടും പ്രതിപക്ഷയുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ് യാതൊരുതരത്തിലുള്ള പ്രതിഷേധങ്ങളും സംഘടിപ്പിച്ചിട്ടില്ല എന്നത് എടുത്ത് പറയേണ്ടകാര്യമാണ്. തങ്ങളുടെ സര്‍ക്കാര്‍ ഭരിക്കുന്നതിനാല്‍ മിണ്ടാന്‍ പറ്റാത്ത അവസ്ഥയിലാണ് ഡി വൈ എഫ് ഐ. കോടതി വഴി നടത്തുന്ന നിയമപോരാട്ടങ്ങള്‍ മാത്രമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏക ആശ്രമയം. എന്നാല്‍ അതില്‍ ചിലതിന് ഭാരിച്ച പണച്ചെലവുള്ളതാണ്. 

Back door appointments and PSC Controversies are headache for Government, PSC, Youth Congress, DYFI, Kodiyeri Balakrishnan, Media, Back door placements, Rank holders, Contract job, UDF, Library

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ലൈബ്രറി കൗണ്‍സിലിലെ 60 ലൈബ്രേറിയന്‍മാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയതും ഹൈക്കോടതി അത് റദ്ദാക്കിയതും ഉദാഹരണമാണ്. നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടിട്ടും പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ കാണിച്ച തിടുക്കം ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തിലില്ല. പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുകയാണ്. ഇത് എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയല്ല. ഇത്തരത്തില്‍ നിയമിക്കുന്നവര്‍ക്ക് ആറ് മാസമാണ് കാലാവധി. എന്നാല്‍ പത്ത് കൊല്ലം വരെ താല്‍ക്കാലിക നിയമനം നല്‍കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതാണ് സംസ്ഥാനത്തെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ചെയ്യുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു ഘടകക്ഷി മന്ത്രി തന്റെ വകുപ്പില്‍ ധാരാളം താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുകയും അവരില്‍ നിന്ന് മാസം കുറച്ച് തുക പാര്‍ട്ടി ഫണ്ടിലേക്ക് വാങ്ങുകയും ചെയ്തിരുന്നു. 

പഞ്ചായത്ത് ലൈബ്രേറിയന്‍മാരുടെ പരീക്ഷ പി എസ് സി നടത്തി റാങ്ക് പട്ടികയും നിലവില്‍ വന്നിരുന്നു. എന്നാല്‍ നാളിതുവരെ നിയമനം നടത്തിയില്ല. അടുത്തിടെ താല്‍ക്കാലികമായി നിയമിച്ചവരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു. സ്ഥിരപ്പെടുത്തിയവരില്‍ പലരും പത്താം ക്ലാസ് പോലും പാസാകാത്തവരാണ്. പി എസ് സിക്ക് നിയമനങ്ങള്‍ വിട്ടകാര്യം പഞ്ചായത്തുകളില്‍ അറിയിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നതെന്ന് റാങ്ക് പട്ടികയിലുള്ളവര്‍ പറയുന്നു. പി എസ് സിക്ക് നിയമന ശുപാര്‍ശ നല്‍കാനേ കഴിയൂ. നിയമനങ്ങള്‍ നടത്തേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ ഇനിയെങ്കിലും അതിന് മുതിരാതെ ഉദ്യോഗാര്‍ത്ഥികളെയും അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെയും പ്രതിപക്ഷത്തിന്റെ വക്താക്കളെന്ന് മുദ്രകുത്തിയാല്‍ വലിയ വില നല്‍കേണ്ടി വരും.

Keywords: Back door appointments and PSC Controversies are headache for Government, PSC, Youth Congress, DYFI, Kodiyeri Balakrishnan, Media, Back door placements, Rank holders, Contract job, UDF, Library 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?