മീന്‍ പിടിക്കുന്നതിനിടെ മധ്യവയസ്‌കനെ കടലില്‍ കാണാതായി
കുമ്പള: (www.kasargodvartha.com 15.08. 2020) മീന്‍ പിടിക്കുന്നതിനിടെ മധ്യവയസ്‌കനെ കടലില്‍ കാണാതായി. ഷിറിയയിലെ ബാലകൃഷ്ണനെ (58) ആണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. പതിവായി മീന്‍ പിടിക്കാറുള്ള ബാലകൃഷ്ണന്‍ തീരത്തുനിന്ന് പിന്‍പിടിക്കവെ തിരയില്‍പെടുകയായിരുന്നു.
വിവരമറിഞ്ഞ് മത്സ്യത്തൊഴിലാളികളും കുമ്പള തീരദേശ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ നീലേശ്വരത്തുനിന്ന് ഫിഷറീസ് വകുപ്പിന്റെ റസ്‌ക്യൂ ബോട്ട് എത്തി പരിശോധന നടത്തും.
Keywords: Kasaragod, Kerala, News, Fishing, missing, Man drowned in sea while fishing
Powered by Info News For You

Comments
Post a Comment