പാര്‍ക്ക് ചെയ്ത വാഹനത്തില്‍ നിന്നും ഉടമ ഇറങ്ങിയതും പൊടുന്നനെ എല്ലാം കഴിഞ്ഞു; അങ്കലാപ്പിലായി നാട്ടുകാര്‍

ആലുവ: (www.kvartha.com 16.08.2020) റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഉടമ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ, അമിത വേഗതയില്‍ പാഞ്ഞെത്തിയ ലോറി ഇടിച്ച് കാര്‍ തവിടുപൊടിയായി. ആലുവ ബാങ്ക് കവലയിലാണ് സംഭവം. ആലുവ ദേശം പേലില്‍ സ്വദേശിയായ കാറുടമ വാഹനം പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ തുണിക്കടയില്‍ കയറിയതിന് തൊട്ടുപിന്നാലെയാണ് നിയന്ത്രണം വിട്ടെത്തിയ ലോറി കാറില്‍ വന്നിടിച്ചത്. 

ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ സ്വദേശി പാണ്ഡ്യന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട ലോറിയാണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് ഇടിച്ചു കയറിയത്. കോയമ്പത്തൂരില്‍ നിന്നു സ്റ്റീല്‍ റോള്‍ കയറ്റി വന്ന ലോറി പെരുമ്പാവൂര്‍, കോട്ടയം വഴി മല്ലപ്പള്ളിയിലേക്കു പോകുന്നതിനു വേണ്ടിയാണ് ഇതുവഴി വന്നത്.

ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കണ്ട കാഴ്ച തല സ്റ്റിയറിങ്ങില്‍ കുത്തി അനക്കമറ്റു കിടക്കുന്ന ഡ്രൈവര്‍ പാണ്ഡ്യനെയാണ്. ഉടന്‍തന്നെ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Keywords: Lorry hits a car; Man saves himself, Accident, News, Local News, Car, Hospital, Treatment, Natives, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?