ബാര്‍സ വിടുന്നു; കരാര്‍ അവസാനിപ്പിക്കുകയാണെന്നറിയിച്ച് ക്ലബ് മാനേജ്‌മെന്റിന് മെസ്സി കത്ത് നല്‍കി

ബാര്‍സിലോന: (https://ift.tt/2QmNpHX) ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ് ബാര്‍സിലോന വിടാന്‍ ടീം മാനേജ്‌മെന്റിനെ താല്‍പര്യം അറിയിച്ചെന്ന് റിപ്പോര്‍ട്ട്. നിലവില്‍ അടുത്ത ജൂലൈ വരെ ക്ലബുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്നറിയിച്ച് മെസ്സി കത്തു നല്‍കിയതായി ക്ലബ് സ്ഥിരീകരിച്ചു. പക്ഷേ സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധന കരാറിലുണ്ടെന്നും ഇതു മെസ്സി ഉപയോഗിക്കുകയാണെന്നും പറയുന്നു. 

News, World, Sports, Football, Lionel Messi, Player, Lionel Messi tells Barcelona club he wants to leave the club


എന്നാല്‍ ഈ നിബന്ധനയുടെ കാലാവധി ജൂണില്‍ അവസാനിച്ചതായാണ് ക്ലബ് വൃത്തങ്ങള്‍ പറയുന്നത്. കരാര്‍ കാലാവധി തീരാതെ ക്ലബ് വിടുകയാണെങ്കില്‍ 70 കോടി യൂറോ(ഏകദേശം 6147 കോടി രൂപ) ബാര്‍സയ്ക്കു നല്‍കണമെന്നും കരാറിലുണ്ട്. സാധാരണഗതിയില്‍ മെസ്സി അടുത്തതായി പോകുന്ന ക്ലബ് ആണ് ഇതു നല്‍കേണ്ടി വരിക. വാര്‍ത്തകള്‍ക്കു പിന്നാലെ മുന്‍ ബാര്‍സിലോന ക്യാപ്റ്റന്‍ കാര്‍ലോസ് പ്യുയോള്‍ മെസ്സിക്ക് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തു.

മെസ്സി ബാര്‍സ വിടുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ എങ്ങോട്ടു പോകുമെന്ന അഭ്യൂഹങ്ങളും സജീവമായി. മെസ്സിയുമായി ദീര്‍ഘകാല ബന്ധമുള്ള പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയാണു സാധ്യതകളില്‍ മുന്നില്‍. മെസ്സിയെ ടീമിലെത്തിക്കാനുള്ള സാമ്പത്തിക ശേഷി സിറ്റിക്കുണ്ട്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയാണു മറ്റൊരു ക്ലബ്.

മെസ്സി കത്തുനല്‍കിയതിനു പിന്നാലെ ബാര്‍സിലോന ഡയറക്ടര്‍ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്.

Keywords: News, World, Sports, Football, Lionel Messi, Player, Lionel Messi tells Barcelona club he wants to leave the club

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?