തലക്കാവേരി: നാരായണ ആചാറിന് ഇഷ്ട മണ്ണില്‍ അന്ത്യനിദ്ര

സൂപ്പി വാണിമേല്‍

മംഗളൂരു: (www.kasargodvartha.com 12.08.2020) കുടക് ബ്രഹ്മഗിരിയില്‍ ഉരുള്‍ പൊട്ടി മണ്ണിനടിയിലായ തലക്കാവേരി ക്ഷേത്രാധിപതിയും മുഖ്യ പൂജാരിയുമായിരുന്ന ടി.എസ്.നാരായണ ആചാറിന്റെ ഭൗതിക ശരീരം പുറത്തെടുത്ത് അദ്ദേഹത്തിന്റെ ഇഷ്ടമണ്ണില്‍ സംസ്‌കരിച്ചു.ഓസ്‌റ്റ്രേലിയില്‍ നിന്നെത്തിയ മകള്‍ ശാരദ, ന്യൂസിലന്റില്‍ നിന്ന് വന്ന മറ്റൊരു മകള്‍ നമിത എന്നിവരും ബന്ധുക്കളും അന്ത്യകര്‍മ്മങ്ങളില്‍ പങ്കാളികളായി.

ആചാര്‍ താമസിച്ച പുരാതന ഭവനത്തില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ നാഗതീര്‍ത്ഥയില്‍ ചീഞ്ഞളിഞ്ഞ നിലയിലാണ് കേന്ദ്ര ദുരന്ത നിവാരണ സേന മൃതദേഹം പുറത്തെടുത്തത്.സഹോദരന്‍ സ്വാമി ആനന്ദ തീര്‍ത്ഥയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഭാര്യ ശാന്ത, പൂജാരിമാരായ കാസര്‍ക്കോട് സ്വദേശി ശ്രീനിവാസ, മംഗളൂരുവിലെ രവി കിരണ്‍ എന്നിവരുടെ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു.


ഈമാസം ആറിനാണ് തലക്കാവേരി ദുരന്തം.അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് തലക്കാവേരിയില്‍ താമസം തുടരുകയായിരുന്നു ആചാറും കുടുംബവും.ദുരന്തം സംഭവിച്ചതിന്റെ തലേന്ന് വീടിന്റെ ഓടുകള്‍ കാറ്റില്‍ പറന്നുപോയിരുന്നതായി ആചാറിന്റെ ഡ്രൈവര്‍ ജയന്ത് പറഞ്ഞു.ഇനിയെങ്കിലും മാറിത്താമസിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഈ മണ്ണിനെ അത്രമേല്‍ സ്‌നേഹിച്ച അദ്ദേഹം കൂട്ടാക്കിയില്ല.മൂന്ന് തോട്ടങ്ങള്‍ അദ്ദേഹം പരിലാളിച്ചിരുന്നു. ഏലവും കുരുമുളകുമായിരുന്നു കൃഷി. ലക്ഷങ്ങള്‍ വിലവരുന്ന കാര്‍ഷിക വിഭവ ശേഖരം വീട്ടിലുണ്ടെന്ന് ജയന്ത് പറഞ്ഞു.

ആചാര്‍ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും സ്‌കൂട്ടറും മണ്ണിനടിയില്‍ നേരത്തെ കണ്ടെത്തിയിരുന്നു.

Keywords: Mangalore, News, talakaveri Landslide, National, Priest, Car,  Talakaveri Landslide; Narayana Achar's dead body buried




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?