വിദ്യാർത്ഥിനിയെ കാണാതായതായി പരാതി

രാജപുരം: (www.kasargodvartha.com 09.08.2020) ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. രാജപുരം പൂടുംകല്ല്, കരിച്ചേരി ഹൗസിലെ നാരായണന്റെ മകൾ ശ്രീലക്ഷ്മി നാരായണനെ (26) യാണ് കാണാതായതായി ബന്ധുക്കൾ രാജപുരം പോലീസിൽ പരാതി നൽകിയത്. 

ആഗസ്റ്റ് എട്ടിന് വൈകുന്നേരം അഞ്ച് മണിയോടെയാണ് വീട്ടിൽ വെച്ച് ശ്രീലക്ഷ്മിയെ കാണാതായത്. ബന്ധുവിടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala, News, Student, Woman, Missing, Police, Compliant, House, Kasargod, Rajapuram, Student goes missing; Complaint lodged.ഗുജറാത്തിൽ പഠിച്ചു കൊണ്ടിരിക്കുന്ന ശ്രീലക്ഷ്മി ലോക്ഡൗണിലാണ് നാട്ടിലെത്തിയത്. പി ജി അഗ്രികൾച്ചറൽ കോഴ്സിനാണ് പഠിക്കുന്നത്. കാണാതാകുമ്പോൾ മഞ്ഞയും കറുപ്പും നിറത്തിലുള്ള ചുരിദാർ ധരിച്ചിരുന്നു. 

പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ, രാജപുരം പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് രാജപുരം പോലീസ് ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അറിയിച്ചു.

ഫോൺ നമ്പർ: +919497947261
0467 2224029

Keywords: Kerala, News, Student, Woman, Missing, Police, Compliant, House, Kasargod, Rajapuram, Student goes missing; Complaint lodged.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?