ശ്രീകോവിലിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പൂജാരി അറസ്റ്റില്‍
കല്‍പറ്റ: (www.kvartha.com 28.08.2020) ശ്രീകോവിലിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പൂജാരി അറസ്റ്റില്‍. മണിയങ്കോട് കോക്കുഴി മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് പൂജാരി കോട്ടവയല്‍ കോട്ടവീട്ടില്‍ ജിഷ്ണു(33) അറസ്റ്റിലായത്.
കഴിഞ്ഞ 20നാണ് വിഗ്രഹത്തിലുണ്ടായിരുന്ന സ്വര്‍ണം മോഷണം പോയത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ ഇതുസംബന്ധിച്ച് കല്‍പറ്റ പൊലീസില്‍ പരാതി നല്‍കി. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. അതേസമയം ക്ഷേത്രത്തിലെ സ്ഥിരം പൂജാരിയല്ല ഇയാള്‍ എന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Powered by Info News For You

Keywords: Temple priest arrested on theft charge, Kalpetta, News, Local News, Temple, Theft, Police, Arrested, Complaint, Jishnu, Kerala.
Powered by Info News For You

Comments
Post a Comment