യു ഡി എഫ് അവിശ്വാസ പ്രമേയം അമിത് ഷായുടെ നിര്‍ദേശപ്രകാരം; ജനപിന്തുണ നഷ്ടപ്പെട്ട പ്രതിപക്ഷത്തിന് എങ്ങനെ അവിശ്വാസം കൊണ്ടു വരാന്‍ കഴിയുമെന്നും എസ് ശര്‍മ
തിരുവനന്തപുരം: (www.kvartha.com 24.08.2020) യു ഡി എഫ് അവിശ്വാസ പ്രമേയം ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമെന്ന് എസ് ശര്‍മ. ജനപിന്തുണ നഷ്ടപ്പെട്ട പ്രതിപക്ഷത്തിന് എങ്ങനെ അവിശ്വാസം കൊണ്ട് വരാന്‍ കഴിയുമെന്ന് എസ് ശര്‍മ എംഎല്‍എ. അവിശ്വാസ പ്രമേയത്തില്‍മേല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ കഴിയാത്ത പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. അതിന് തെളിവാണ് വട്ടിയൂര്‍ക്കാവ്, കോന്നി, പാലാ തുടങ്ങിയ യുഡിഎഫ് സീറ്റുകള്‍ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്.
എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമെന്ന ഒരു ചാനല്‍ സര്‍വേ ഫലം പുറത്തുവന്നതുമുതല്‍ തുടങ്ങിയതാണ് പ്രതിപക്ഷത്തിന് ഈ വെപ്രാളം. അമിത് ഷായുടെ തലയുടെ കഥ പറഞ്ഞ് പ്രമേയം അവതരിപ്പിക്കേണ്ട കാര്യം ഉണ്ടോയെന്ന് പ്രതിപക്ഷം ചിന്തിക്കണം. യുപിഎ സര്‍ക്കാര്‍ ചെയ്തുകൂട്ടിയ അഴിമതികള്‍ കോണ്‍ഗ്രസ് മറന്നുപോകരുത്. കല്‍ക്കരി, ട്രക്ക്, ടു ജി സ്പെക്ട്രം വിഷയങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ മറന്നുപോയിട്ടില്ലെന്നും ശര്‍മ പറഞ്ഞു.
Keywords: UDF no-confidence motion by Amit Shah As instructed, Thiruvananthapuram, News, Politics, No-confidence motion, UDF, Criticism, Kerala.
Powered by Info News For You

Comments
Post a Comment