ഒഴിഞ്ഞുപോവാന്‍ കൂട്ടാക്കിയില്ല മനസ്സ്; ഒടുവില്‍ മണ്ണുമൂടി കൂട്ട അന്ത്യം, സ്വാമിമാര്‍ക്ക് തലക്കാവേരിയില്‍ സമാധി
സൂപ്പി വാണിമേല്‍
മംഗളൂരു: (https://ift.tt/3fJkUyt) കുടക് തലക്കാവേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സ്വാമി ടി.എസ്.നാരായണാചാര്‍ആനന്ദ തീര്‍ത്ഥ (70)സമാധിയായി. മഴയെത്തുംമുമ്പെ ഒഴിഞ്ഞുപോവണമെന്ന മുന്നറിയിപ്പുകളില്‍ ചഞ്ചലമാവാതെ ദിവ്യമായി കരുതിയ മലയോര മണ്ണിലെ പുരാതന ഭവനത്തില്‍ താമസം തുടര്‍ന്ന സ്വാമിയോടൊപ്പം ഭാര്യ ശാന്ത നാരായണ(68), ഇവരുടെ സഹോദരങ്ങളായ സ്വാമി ആനന്ദ തീര്‍ത്ഥ (87), പൂജാരിമാരായ രവികിരണ്‍ ഭട്ട്(26), ശ്രീനിവാസ് ഭട്ട് (30) എന്നിവരും മണ്ണിനടിയിലായി.
തലക്കാവേരിയിലെയും ഭാഗമണ്ഡലയിലേയും പുരാതന ക്ഷേത്രങ്ങളുടെ പാരമ്പര്യ ട്രസ്റ്റിയും മുഖ്യ നടത്തിപ്പുകാരനുമായ നാരായണാചാര്‍ ദശാബ്ദങ്ങളായി ക്ഷേത്ര കവാട പരിസരത്തെ പഴയ വീട്ടിലായിരുന്നു താമസം. രവി കിരണും കാസര്‍കോട് അടൂര്‍ സ്വദേശിയായ ശ്രീനിവാസയും രണ്ട് മാസം മുമ്പ് പൂജാദി കര്‍മ്മങ്ങള്‍ ചെയ്യാനായി വന്നുചേര്‍ന്നതാണ്. മുംബൈയില്‍ അധ്യാപകനായിരുന്ന നാരായണ ആചാര്‍ ആത്മീയതയില്‍ മുഴുകിയും പരിസ്ഥിതിയെ പ്രണയിച്ചും ജീവിക്കുകയായിരുന്നു.
ബ്രഹ്മഗിരി മേഖലയില്‍ 30 ഏക്കര്‍ കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായെങ്കിലും ജീവഹാനി സ്വാമിയിലും കുടുംബത്തിലും ഒതുങ്ങി. മറ്റുതാമസക്കാര്‍ അധികൃതരുടെ മുന്നറിപ്പനുസരിച്ച് മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോയിരുന്നു. ക്ഷേത്രത്തില്‍ പതിവ് പൂജക്ക് സ്വാമിയെ കാണാതായപ്പോള്‍ കാവല്‍ക്കാരന്‍ അന്വേഷിച്ചു ചെല്ലുകയായിരുന്നു.അദ്ദേഹവും കുടും വസിച്ചുപോന്ന വസതി തന്നെ അപ്രത്യക്ഷമായിരുന്നു. ഗോശാല മണ്ണ് മൂടിക്കിടന്നു. പശുക്കളേയും കിടാക്കളേയും പരിസരത്തൊന്നും കണ്ടില്ല. കാവല്‍ക്കാരനാണ് വിവരം ജില്ല അധികൃതരെ അറിയിച്ചത്. ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്, ഒഴിഞ്ഞുപോവണമെന്ന് രണ്ട് ദിവസം മുമ്പും അഭ്യര്‍ത്ഥിച്ചിരുന്നതായി ഭാഗമണ്ഡലം പഞ്ചായത്ത് പഞ്ചായത്ത് സെക്രട്ടറി അശോക് പറഞ്ഞു. ഈ ഇടം വിട്ട് എങ്ങോട്ടും ഇല്ലെന്ന് പറയുകയായിരുന്നു സ്വാമി.
പ്രളയ ഭീതിയുള്ളതിനാല്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടുകിടക്കുകയാണെന്ന് കുടക് ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ സി.അന്നീസ് കെ.ജോയ് പറഞ്ഞു.
Keywords: News, Karnataka, Landslide, Talakaveri, Death, Landslide in Talakaveri
Powered by Info News For You




Comments
Post a Comment