ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞവര്‍ക്ക് അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്റെ താത്കാലിക നിയമനം
തിരുവനന്തപുരം: (https://ift.tt/2PZK2pV) ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞവര്‍ക്ക് അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്റെ താത്കാലിക നിയമനം. സംസ്ഥാനത്തെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ 19000-43600 ശമ്പള നിരക്കില്‍ ഇലക്ട്രീഷ്യന്റെ രണ്ട് താല്‍ക്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. സംവരണം ചെയ്തിരിക്കുന്ന സീറ്റ് ഓപ്പണ്‍, ഈഴവ എന്നീ വിഭാഗത്തിനാണ്.
ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ അംഗീകൃത ഐറ്റിഐ നല്‍കുന്ന ഇലക്ട്രീഷ്യന്‍ യോഗ്യതയും വിജയകരമായി പൂര്‍ത്തിയാക്കിയ അപ്രന്റിസ് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫിലിം സ്റ്റുഡിയോയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
വയസ്സ് 2019 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 14നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഹാജരാകണം.
Keywords: News, Kerala, Thiruvananthapuram, Job Vacancy, Education, Electrician, Electrician's job vacancy, application invited
Powered by Info News For You

Comments
Post a Comment