മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അഴിമതിക്കെതിരായി പ്രതിപക്ഷം നടത്തുന്ന സമരത്തിന് കോടിയേരി നല്‍കിയ ഉപമ പരിഹാസ്യമെന്ന് എം എം ഹസ്സന്‍
തിരുവനന്തപുരം: (www.kvartha.com 20.08.2020) മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അഴിമതിക്കെതിരായി പ്രതിപക്ഷം നടത്തുന്ന സമരത്തിന് കോടിയേരി നല്‍കിയ ഉപമ പരിഹാസ്യമെന്ന് എം എം ഹസ്സന്‍. പ്രതിപക്ഷം നടത്തുന്ന സമരത്തെ വിമോചന സമരത്തെ അനുസ്മരിക്കുന്ന തരത്തിലാണെന്നുള്ള സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അതിശോക്തിപരവും അവാസ്തവുമാണെന്നാണ്് മുന്‍ കെപിസിസി പ്രസിഡന്റ് എംഎംഹസ്സന്‍ പറയുന്നത്.
മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ത്തത് പ്രതിപക്ഷമല്ലെന്നും അതിന് ഉത്തരവാദികള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വിശ്വസ്ത്തനായ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമാണെന്നും ഊതിപ്പെരുപ്പിച്ച പ്രതിച്ഛായ മാത്രമാണ് മുഖ്യമന്ത്രിക്കുള്ളത് എന്നും ഹസ്സന്‍ കുറ്റപ്പെടുത്തി. അഴിമതിയും ധൂര്‍ത്തും നടത്തുന്ന സര്‍ക്കാരില്‍ നിന്നും വിമോചനം ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.
സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങളെ അപ്രഖ്യാപിത വിമോചന സമരത്തോട് താരതമ്യം ചെയ്യുന്ന കോടിയേരിക്ക് കേരള ജനത ഈ സര്‍ക്കാരിനെതിരെ നിശബ്ദമായ വിമോചന സമരത്തിന് തയ്യാറാകുമെന്നതില്‍ സംശയിക്കേണ്ടതില്ലെന്നും ഹസ്സന്‍ പറഞ്ഞു.
Keywords: MM Hassan Criticized Kodiyeri, Congress, Criticized, Thiruvananthapuram, Kodiyeri Balakrishnan, Congress, Chief Minister, Pinarayi Vijayan, Politics, News, Corruption, Kerala.
Powered by Info News For You

Comments
Post a Comment