ഉപയോക്താക്കള്‍ക്ക് ആശ്വാസമായി എസ്ബിഐ; എസ്എംഎസ് നിരക്കുകളും മിനിമം ബാലന്‍സ് പിഴയും ഒഴിവാക്കി

മുംബൈ: (https://ift.tt/2YiHV59) ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള പിഴയും എസ് എം എസ് നിരക്കുകളും എസ്ബിഐ പൂര്‍ണമായി ഒഴിവാക്കി. ഇത് ബാങ്കിന്റെ എല്ലാ സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്കും പ്രയോജനം ചെയ്യും.

News, National, India, Mumbai, Bank, Customers, Business, Finance, SMS, In a relief to customers, SBI waives SMS charges, minimum balance penalty on all savings accounts

ട്വിറ്ററിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്കിന്റെ 44 കോടി വരുന്ന സേവിങ്‌സ് അക്കൗണ്ടുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിലുള്ള പിഴ ഒഴിവാക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ത്തന്നെ എസ്ബിഐ തീരുമാനിച്ചിരുന്നു.

സേവിങ്‌സ് അക്കൗണ്ടുകളില്‍ പ്രതിമാസ ശരാശരിയായി മെട്രോ നഗരങ്ങളില്‍ ചുരുങ്ങിയത് 3,000 രൂപയും അര്‍ധനഗരങ്ങളില്‍ 2,000 രൂപയും ഗ്രാമങ്ങളില്‍ 1,000 രൂപയും വേണമെന്നായിരുന്നു എസ്ബിഐ നിര്‍ദേശിച്ചിരുന്നത്. ഇതു പാലിക്കാതിരുന്നാല്‍ അഞ്ചുരൂപ മുതല്‍ 15 രൂപ വരെ പിഴയും നികുതിയും നേരത്തെ ഈടാക്കിയിരുന്നു.

Keywords: News, National, India, Mumbai, Bank, Customers, Business, Finance, SMS, In a relief to customers, SBI waives SMS charges, minimum balance penalty on all savings accounts

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?