ഹരീഷിനെ വെട്ടിയത് വീട്ടിലേക്കുള്ള വഴിയിൽ വെച്ച്; കൊലപാതകത്തിന് കാരണം ചുമട്ടിറക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം; മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോർട്ടത്തിനയക്കും
കുമ്പള: (www.kasargodvartha.com 18.08.2020) കുമ്പള നായ്ക്കാപ്പിലെ ഓയിൽ മിൽ കടയിലെ ജോലിക്കാരനായ നായ്കാപ്പിലെ മാധവൻ - ഷീല ദമ്പതികളുടെ മകൻ ഹരീഷിനെ (38) വെട്ടിയത് വീട്ടിലേക്കുള്ള വഴിയിൽ വെച്ച്. തലയ്ക്കേറ്റ മാരകമായ വെട്ടാണ് യുവാവിൻ്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകത്തിന് കാരണം ചുമട്ടിറക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന സൂചനകൾ പുറത്ത് വന്നിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ഹരീഷും ചിലരും തമ്മിൽ അടിപിടി നടന്നതായി പറയുന്നു.

ഇതിലുള്ള പ്രതികാരമായിരിക്കാം ഹരീഷിൻ്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
ഹരീഷിൻ്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ വിദഗ്ദ്ധ പോസ്റ്റുമോർട്ടത്തിനയക്കും. മൃതദേഹം ചെങ്കള നായനാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വഴിയിൽ വെട്ടേറ്റ് ചോര വാർന്ന നിലയിലാണ് ഹരീഷിനെ ഇത് വഴി കടന്നു പോകുന്നവർ കണ്ടത്. പോലീസിനെ അറിയിച്ച് ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
< !- START disable copy paste -->
Powered by Info News For You

Keywords: Kerala, News, Kumbala, Youth, Murder, House, Issue, Police, Hospital, Body, Mortuary, Postmortem, Harish was stabbed on the way home; Body will be sent for expert postmortem.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment