ഐഇഎസ് പരീക്ഷ: സെപ്റ്റംബര്‍ ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
ന്യൂഡെല്‍ഹി: (www.kvartha.com 29.08.2020) ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് പരീക്ഷ 2020 ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസില്‍ (ഐഇഎസ്) 15 ഒഴിവുകളാണുള്ളത്. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം വരാം. സെപ്റ്റംബര്‍ ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ എട്ടു മുതല്‍ 14 വരെ അപേക്ഷ പിന്‍വലിക്കാനും അവസരമുണ്ട്. ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് ബിരുദാനന്തര ബിരുദം എന്നിങ്ങനെയാണ് അപേക്ഷിക്കാനുള്ള യോഗ്യത.
നിബന്ധനകള്‍ക്കു വിധേയമായി അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 21-30 വയസ്, 2020 ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. (1990 ആഗസ്റ്റ് രണ്ടിനു മുന്‍പും 1999 ആഗസ്റ്റ് ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത്). പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 16 മുതല്‍ എഴുത്തു പരീക്ഷ നടത്തും. കേരളത്തില്‍ തിരുവനന്തപുരമാണു പരീക്ഷാ കേന്ദ്രം. ചെന്നൈയും ബെംഗളൂരുവുമാണു കേരളത്തിനു തൊട്ടടുത്ത കേന്ദ്രങ്ങള്‍.
രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഒന്നാമത്തെ ഘട്ടം എഴുത്തുപരീക്ഷയാണ്. വിവിധ വിഷയങ്ങളിലായി 1000 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയായിരിക്കും. രണ്ടാംഘട്ടം ഇന്റര്‍വ്യൂവാണ്. 200 ആണ് പരമാവധി മാര്‍ക്ക്. വിശദമായ പരീക്ഷാ സിലബസ് വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാഫീസ്: 200 രൂപ. എസ്ബിഐ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും വിസാ/ മാസ്റ്റര്‍/ റുപേ/ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് മുഖേനയും ഫീസടയ്ക്കാവുന്നതാണ്.
ഏതെങ്കിലും എസ്ബിഐ ശാഖയില്‍ നേരിട്ടും ഫീസ് അടയ്ക്കാം. സ്ത്രീകള്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. ഓഗസ്റ്റ് 31 വരെ നേരിട്ടു പണമായും സെപ്റ്റംബര്‍ ഒന്നു വരെ ഓണ്‍ലൈനായും ഫീസടയ്ക്കാം. അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
Keywords: News, National, New Delhi, Examination, Education, Online, Application, IES examination: Can apply online till September 1
Powered by Info News For You

Comments
Post a Comment