ലോറി പുഴയരികിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്
പെരിയ: (www.kasargodvartha.com 19.08.2020) ലോറി പുഴയരികിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. താന്നിയടി തടിയൻവളപ്പിൽ ചെങ്കൽ കയറ്റി വന്ന ലോറിയാണ് പുഴയരികിലേക്ക് മറിഞ്ഞത്. സംഭവത്തിൽ എരുമക്കുളം സ്വദേശികളായ ഡ്രൈവർ കൃഷ്ണൻ (40), ലോഡിങ് തൊഴിലാളി രഞ്ജിത് (30) എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറി മറിയുന്നതിനിടെ ഓട്ടോയിലിച്ചിരുന്നെങ്കിലും ഓട്ടോയിലുള്ളവർക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല.
തടിയൻവളപ്പിലെ പൈനാപ്പള്ളി ബാബുവിന്റെ പുരയിടത്തിലേക്കു രണ്ടുതവണ തലകീഴായി മറിഞ്ഞ ലോറി കുഴൽക്കിണർ, തെങ്ങ്, കവുങ്ങുകൾ എന്നിവ തകർത്തശേഷം പുഴയോടു ചേർന്നുള്ള മറ്റൊരു കവുങ്ങിൽ തട്ടി നിൽക്കുകായായിരുന്നു.
Keywords: Kerala, News, Kanhangad, Periya, Accident, Lorry, River, Auto Rickshaw, Tree, Lorry overturned and injured two people.
Powered by Info News For You
Comments
Post a Comment