ഡെല്‍ഹിയില്‍ പോലീസ് നോക്കി നില്‍ക്കെ പശുവിന്റെ ഇറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ ചുറ്റികയ്ക്കടിച്ച് അവശനാക്കി

ന്യൂഡെല്‍ഹി: (https://ift.tt/315uCpr) പശുവിന്റെ ഇറച്ചി കടത്തിയെന്നാരോപിച്ച് പോലീസ് നോക്കി നില്‍ക്കെ യുവാവിനെ ഒരു സംഘം ചുറ്റികയ്ക്കടിച്ച് അവശനാക്കി. ഡെല്‍ഹിയിലെ ഗുഡ്ഗാവിലാണ് സംഭവം നടന്നത്. ക്രൂര മര്‍ദ്ദനമേറ്റ ലുക്കുമാനെന്ന യുവാവ് ചികിത്‌സയിലാണ്. സംഭവത്തില്‍ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

News, National, India, New Delhi, Crime, Youth, attack, Police, Accused, Arrest, NDTV, Man Accused Of Carrying Beef Attacked With Hammer In Gurgaon, Cops Watch

വാനിലേത് ഗോമാംസം ആണ് എന്നാരോപിച്ചായിരുന്നു ഇറച്ചിയുമായി പിക്ക് അപ്പ് ട്രക്കില്‍ വന്ന യുവാവിനെ ഗോരക്ഷാ സേന ആക്രമിച്ചത്. സംഘം യുവാവിനെ ചുറ്റിക കൊണ്ടും മാരകായുധങ്ങള്‍ ഉപയോഗിച്ചും മര്‍ദ്ദിച്ചവശനാക്കി. വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും പ്രതികളെ തടയാതെ വാനിലെ ഇറച്ചി പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുക മാത്രമാണ് ചെയ്തത് എന്നാണ് ആരോപണം.

പോലീസടക്കം നിരവധി പേര്‍ തടിച്ചുകൂടിയെങ്കിലും യുവാവിനെ രക്ഷിക്കാന്‍ ആരും മുന്നോട്ട് വന്നില്ലെന്നും ആക്രമണത്തിന് നേതൃത്വം നല്‍കിയ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസ് എത്തിയിട്ടും ഗോരക്ഷാ സേന യുവാവിനെ മര്‍ദ്ദിച്ചുവെന്നും വാനില്‍ തന്റെ ഗ്രാമത്തിലേക്ക് പോവാന്‍ ശ്രമിച്ച യുവാവിനെ അക്രമി സംഘം പിന്തുടര്‍ന്ന് മര്‍ദ്ദിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
Keywords: News, National, India, New Delhi, Crime, Youth, attack, Police, Accused, Arrest, NDTV, Man Accused Of Carrying Beef Attacked With Hammer In Gurgaon, Cops Watch


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?