തളങ്കര കടവത്ത് തെങ്ങ് കടപുഴകി വീണ് വൈദ്യുതി ലൈൻ തകർന്നു; മൊഗ്രാൽ കൊപ്പളത്ത് കടൽക്ഷോഭവും വെള്ളക്കെട്ടും
കാസർകോട്: (https://ift.tt/2F7ogyv) തളങ്കര കടവത്ത് തെങ്ങ് കടപുഴകി വീണ് വൈദ്യുതി ലൈൻ തകർന്നു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. തെങ്ങ് വൈദ്യുതി പോസ്റ്റിലേക്ക് വീണതിനാൽ പോസ്റ്റും ഒടിഞ്ഞ നിലയിലാണ്. സംഭവം നടന്നയുടനെ വൈദ്യുതിബന്ധം വിഛേദിച്ചതിനാൽ ദുരന്തം ഒഴിവായി.
വെള്ളക്കെട്ട് അഴിതുറന്നു കടലിലേക്ക് ഒഴുക്കിവിടാറാണ് പതിവ്. ഈ പ്രാവശ്യം ബന്ധപെട്ടവർ നടപടി സ്വീകരിച്ചില്ലെന്ന പരാതി ഉയരുന്നുണ്ട്. വിഷയത്തിൽ പഞ്ചായത്ത്-റവന്യു അധിക്രതർ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം നാങ്കി പ്രദേശത്തെ കടൽക്ഷോഭത്തിൽ 2 വീടുകളും, ലക്ഷങ്ങൾ ചിലവഴിച്ചു നിർമിച്ച കടൽ ഭിത്തിയും പൂർണമായും കടലെടുത്തിരുന്നു.
തെങ്ങ് റോഡിലേക്ക് വീഴാതെ വൈദ്യുതി കമ്പിയിൽ കുടുങ്ങി നിന്നതിനാൽ ഗതാഗതം തടസ്സപ്പെട്ടില്ല. കെ എസ് ഇ ബി ജീവനക്കാരും നാട്ടുകാരും ചേർന്ന് തെങ്ങ് മുറിച്ചുമാറ്റി. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ജോലി തുടങ്ങിയിട്ടുണ്ട്.
അതേസമയം മൊഗ്രാൽ കൊപ്പളത്ത് കടൽക്ഷോഭവും, വെള്ളക്കെട്ടും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നട്ട് വളർത്തിയ നൂറോളം തെങ്ങിൻ തൈകൾ വെള്ളക്കെട്ടിനടിയിലായി നശിക്കുന്നു. മഴ കൂടുതൽ ശക്തി പ്രാപിക്കുന്നതോടെ പ്രദേശത്തുള്ള അംഗനവാടി കെട്ടിടത്തിനും വീടുകൾക്കും ഭീഷണിയായിരിക്കുകയാണ്.വെള്ളക്കെട്ട് അഴിതുറന്നു കടലിലേക്ക് ഒഴുക്കിവിടാറാണ് പതിവ്. ഈ പ്രാവശ്യം ബന്ധപെട്ടവർ നടപടി സ്വീകരിച്ചില്ലെന്ന പരാതി ഉയരുന്നുണ്ട്. വിഷയത്തിൽ പഞ്ചായത്ത്-റവന്യു അധിക്രതർ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം നാങ്കി പ്രദേശത്തെ കടൽക്ഷോഭത്തിൽ 2 വീടുകളും, ലക്ഷങ്ങൾ ചിലവഴിച്ചു നിർമിച്ച കടൽ ഭിത്തിയും പൂർണമായും കടലെടുത്തിരുന്നു.
ജില്ലയിൽ പല സ്ഥലങ്ങളിലും കാലവർഷക്കെടുതി വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Thalangara, Mogral, News, Electricity, Collapse, The power line collapsed due to coconut tree fell at Thalangara, Seaerosion and flooding at Mogral Koppal
Powered by Info News For You


Comments
Post a Comment