രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിന് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധര്‍
ഇടുക്കി: (www.kvartha.com 26.08.2020) രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിനു കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധര്‍. വളരെ കുറഞ്ഞ സമയത്ത് ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്‌ഫോടനം. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ആഗസ്റ്റ് ആറിന് പെട്ടിമുടിയില്‍ പെയ്തത് 612 മില്ലി മീറ്റര്‍ മഴ. ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ 2,147 മില്ലി മീറ്ററാണ് പെയ്ത മഴ.
കണ്ണന്‍ദേവന്‍ മലനിരകളില്‍ ഇത്രയും മഴ കിട്ടുന്നത് ചരിത്രത്തില്‍ ആദ്യം. ശരാശരി ഒരു വര്‍ഷം കിട്ടേണ്ട മഴയാണ് ഒറ്റ ആഴ്ച കൊണ്ട് ലഭിച്ചതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സമാനദുരന്തം സംസ്ഥാനത്ത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരത്തിലുള്ള മേഘവിസ്‌ഫോടനത്തെ കുറിച്ച് പഠനം നടത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നു.
Keywords: Idukki, News, Kerala, Rain, Experts, Cloudburst, Landslide, Rajamala, Cloudburst reson of Rajamala landslide: Experts
Powered by Info News For You

Comments
Post a Comment