പിപിഇ കിറ്റ് ധരിച്ച് പിറന്നാള്‍ പാര്‍ട്ടി നടത്തി നടി പരുള്‍ ഗുലാട്ടി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ, ചിത്രങ്ങള്‍

മുംബൈ: (https://ift.tt/3irYh3f) പിപിഇ കിറ്റ് ധരിച്ച് പാര്‍ട്ടി നടത്തിയ ഒരു നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് നടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. പഞ്ചാബി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രശസ്തയായ പരുള്‍ ഗുലാട്ടിയാണ് പിറന്നാള്‍ പാര്‍ട്ടി എന്ന ക്യാപ്ഷനോടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 

News, National, Mumbai, Actress, Cinema, Birthday, Celebration, Social Media, Parul Gulati’s PPE Kit Themed Birthday Bash With Friends Leaves Netizens Miffed (View Pics)

പരുളും സുഹൃത്തുക്കളും അലസമായി പിപിഇ കിറ്റ് ധരിച്ച് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുകയാണ്. പിപിഇ കിറ്റ് ആയിരുന്നു പിറന്നാള്‍ വസ്ത്രത്തിന്റെ തീം എന്നും ക്യാപ്ഷനില്‍ പറയുന്നുണ്ട്.

News, National, Mumbai, Actress, Cinema, Birthday, Celebration, Social Media, Parul Gulati’s PPE Kit Themed Birthday Bash With Friends Leaves Netizens Miffed (View Pics)

എന്നാല്‍ ഈ പിപിഇ കിറ്റുകള്‍ ഇത്തരത്തില്‍ പാഴാക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാമായിരുന്നില്ലേ എന്നാണ് പലരും കമന്റ് ചെയ്തത്. പാന്‍ഡെമിക് കാലത്ത് പിപിഇ കിറ്റുകള്‍ക്ക് ക്ഷാമം അനുഭവിക്കുന്ന ഇടങ്ങളുണ്ടെന്നും അപ്പോള്‍ പരുളിനെപ്പോലുള്ളവര്‍ ചെയ്യുന്നത് തികച്ചും അസംബന്ധമാണെന്നും ചിലര്‍ പറഞ്ഞു. പിപിഇ കിറ്റ് ഫാഷന്‍ പരീക്ഷണം നടത്താനുള്ള വസ്ത്രമല്ലെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

News, National, Mumbai, Actress, Cinema, Birthday, Celebration, Social Media, Parul Gulati’s PPE Kit Themed Birthday Bash With Friends Leaves Netizens Miffed (View Pics)

Keywords: News, National, Mumbai, Actress, Cinema, Birthday, Celebration, Social Media, Parul Gulati’s PPE Kit Themed Birthday Bash With Friends Leaves Netizens Miffed (View Pics)

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?